പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അറുപത്തിയഞ്ചുകാരന്‍ മരിച്ചു. ചായ്ക്കോട്ട് കോണം സ്വദേശി ബാബുവാണ് മരിച്ചത്. കെ എസ് ഇ ബിയുടെ വീഴ്ച ആരോപിച്ച് നാട്ടുകാര്‍ മൃതദേഹവുമായ മാരായമുട്ടം കെ.എസ് ഇ ബി ഓഫീസ് ഉപരോധിച്ചു..
സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി. കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കെഎസ്ഇബി രേഖാമൂലം ഉറപ്പുനൽകി.
ബാബുവിന്‍റെ മൃതദേഹവുമായാണ് നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. ആസ്റ്റിന്‍ എന്നയാളുടെ ചതുപ്പുനിലത്തില്‍ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റായിരുന്നു ബാബുവിന്‍റെ ദാരുണാന്ത്യം.
15 ദിവസമായി പാടത്ത് വൈദ്യുതി കമ്പികള്‍ പൊട്ടിവീണിട്ടെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും പൊട്ടി വീണ കമ്പികള്‍ മാറ്റാന്‍ കെഎസ്ഇബി തയറായില്ലെന്നും ആരോപിച്ചാണ് നാട്ടുകാര്‍ കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ചത് . ഇന്ന് രാവിലെ എട്ടരയോടെയാണ് 65 കാരനായ ബാബുവിന് വൈദ്യുതാഘാതമേറ്റ് കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.