solar-stadium

തിരുവനന്തപുരം  ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ഇനി സോളര്‍ മേല്‍ക്കൂര തണലില്‍. കേരള പൊലീസ് സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ഒരു മെഗാവാട്ട് ശേഷിയുളള സോളര്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 

വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒക്കെ മുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് ഇന്ന് സര്‍വ സാധാരണമാണ്. എന്നാല്‍ ഒരു  പടുകൂറ്റന്‍ സ്റ്റേഡിയം മുഴുവന്‍ സോളര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാന്‍ തിരുവനന്തപുരത്തേയ്ക്ക് വന്നാല്‍ മതി. പൊലീസ് സ്റ്റേഡിയം എന്നു കൂടി വിളിപ്പേരുളള കേരള പൊലീസിലെ ആദ്യത്തെ ഇന്‍സ്പെക്ടര്‍ ജനറലായ എന്‍  ചന്ദ്രശേഖരന്‍ നായരുടെ സ്മരണയ്ക്കായി നിര്‍മിച്ച  സ്റ്റേഡിയത്തിലേയ്ക്ക് ..വിവിധ കായിക ഇനങ്ങളിലെ മത്സരത്തിനും പരിശീലനത്തിനുമൊക്കെ സൗകര്യമുളള ഇവിടെ വൈദ്യുതിയും ഉല്പാദിപ്പിച്ച് വില്‍ക്കും. 

6.98 കോടിയാണ് നിര്‍മാണ ചെലവ്. ഉല്പാദിപ്പിക്കുന്ന വൈദ്യുതി വില്‍ക്കുന്നതിലൂടെ ആറു വര്‍ഷത്തിനുളളില്‍ മുടക്ക് മുതല്‍ തിരിച്ച് പിടിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി സോളര്‍ പദ്ധതി നാടിന് സമര്‍പ്പിക്കും .

ENGLISH SUMMARY:

Chandrasekaran Nair Stadium now under solar roof shade