bjp-protest-tvm

TOPICS COVERED

തിരുവനന്തപുരം നഗരത്തിലെ സ്മാർട്  കുഴികളടച്ച് നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരുടെ പ്രതീകാത്മക പ്രതിഷേധം. സ്കൂൾ തുറക്കാറാകുമ്പോഴും വൻ കുഴികൾ നിറഞ്ഞ റോഡുകളിലെ ദുരിതാവസ്ഥയ്ക്കെതിരെയാണ് ബി.ജെ.പി.യുടെ പരിഹാസം. പൊലീസ് കസ്റ്റഡിയിലെടുത്ത 24 കൗൺസിലർമാരെയും വിട്ടയച്ചു.  

സ്മാർട് സിറ്റിയുടെ സ്മാർട്ട് കുഴികളടയ്ക്കാൻ ഒടുവിൽ ബിജെപിക്കാർ  ഇറങ്ങേണ്ടി വന്നു. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന കോട്ടൺഹിൽ സ്കൂൾ റോഡിലെ കുഴികളിലാണ് കൗൺസിലർമാർ നന്നായൊന്ന്  കൈവച്ചത്. കൗൺസിലർമാർ  അധ്വാനിച്ച് പണിയെടുത്തു. ഓരോ വെട്ടും ഏറ്റത് റോഡുകളല്ലാം ഈ മാതിരി കുളമാക്കിയ സ്മാർട് സിറ്റി അധികൃതരുടെ, കോർപറേഷൻ്റെ, പിഡബ്ളുഡിയു ടെ നെഞ്ചത്ത്.  

ഒടുവിൽ അത്യാവശ്യം വലിയൊരു കുഴി ഏതാണ് പൂർണമായും നികത്തി കൊടി നാട്ടി .  അതേ വഴിയിൽ സ്കൂട്ടറോടിച്ചു. കുഴി മൂടൽ അനന്തമായി നീണ്ടതോടെ പൊലീസെത്തി. കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി. ബിജെപിക്കാരുടെ സഹായമൊക്കെ പക്ഷെ  വെറുതെയാകും  മൂടിയ കുഴിയൊക്കെ ഇനിയും തുറക്കേണ്ടി വരും സ്മാർട് സിറ്റിക്കാർക്ക്. മാസങ്ങളുടെ പണിയിയിനിയും ബാക്കിയാണല്ലോ.