chala-market-rain

TOPICS COVERED

ചെറിയ മഴയില്‍ പോലും കുളമായി തലസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രമായ ചാല. റോഡിലൂടെ വാഹനം പോയാല്‍ കടയ്ക്കകത്തും വെള്ളക്കെട്ട്. ചാലയിലെത്തിയാല്‍ രോഗം ഫ്രീയെന്നാണ് വ്യാപാരികള്‍ പറയുന്നത്.

തലസ്ഥാനത്തെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ചാല ഈ കെടപ്പു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സ്മാര്‍ട്സിറ്റിക്ക് വേണ്ടി തലങ്ങും വിലങ്ങുമാണ് റോഡുകള്‍ കുഴിച്ചിട്ടത്. സ്മാര്‍ട് സിറ്റിയെന്നു കേട്ടാല്‍ തന്നെ ചാലയിലെ വ്യാപാരികള്‍ക്ക് പേടിയാണ്. ഒറ്റ മഴയത്ത് ഈ കുഴിച്ചിട്ട ഓടകളില്‍ വെള്ളം നിറഞ്ഞ്  പിന്നെ കടകളിലേക്ക് കയറി. ഇരുവശത്തുമുള്ള കടകളിലെ സാധനങ്ങളാകെ നശിച്ചു. തൊഴിലാളി സര്‍ക്കാരെന്നു ഊറ്റം കൊള്ളുന്നവര്‍ കയറ്റിറക്ക് തൊഴിലാളികളുടെ വിഷമം കൂടി കേള്‍ക്കണം.

കണ്ണൊന്നു തെറ്റിയാല്‍ ഈ ഓടയിലേക്കോ, കൂര്‍ത്ത കമ്പിക്കു മുകളിലേക്കോ വീണു പോകാം. ഇതു പേടിച്ച് നേരത്തെ വരുമായിരുന്നു ആളിന്‍റെ പകുതിയായി ഇങ്ങോട്ടേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍. ഇതിനുപുറമേയാണ് ഇപ്പോഴുള്ള വെള്ളക്കെട്ട്.

ENGLISH SUMMARY:

Thiruvananthapuram Chala market becomes a pond even in small rains