enath-farming

TOPICS COVERED

രണ്ടരയേക്കറിലെ കാർഷിക സമൃദ്ധി വെയിലേറ്റു വാടുമോ എന്ന ആശങ്കയിലാണ് ഏനാത്ത് സ്വദേശികളായ കര്‍ഷകര്‍. കൃഷിയിടത്തില്‍ വാഴമുതല്‍ കരനെല്ല് വരെയുണ്ട്. കൃഷിയിടത്തില്‍ വെള്ളമെത്തിക്കാന്‍ വൈദ്യുതിയില്ലാത്തതാണ് പ്രതിസന്ധി. 

കൃഷി വരെയുണ്ട്.മ ഴ പ്രതീക്ഷിച്ചിരുന്നിടത്ത് കൊടുംചൂടായിത്തുടങ്ങി.കൃഷിയിടത്തില്‍ ജലസമൃദ്ധമായ കിണർ ഉണ്ട്. മോട്ടർ ഘടിപ്പിക്കാനാകില്ല.കാരണം കൃഷിയിടത്തിൽ വൈദ്യുതി എത്തണമെങ്കിൽ അഞ്ച്വൈദ്യുതി തൂൺ വേണം.കെഎസ്ഇബിയിൽ പണമടച്ച് വൈദ്യുതി എത്തിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയുമില്ല.വെള്ളം കോരി രണ്ടരയേക്കർ വരുന്ന കരപ്പുരയിടത്തിലെ കൃഷി നനയ്ക്കുന്നത് ശ്രമകരമായ ജോലിയാണ്.വാഴ,ഇഞ്ചി,ചേമ്പ്,പച്ചക്കറികൾ എന്നിവയെ വരൾച്ച ബാധിച്ചിട്ടുണ്ട്.പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ അരസെന്റിലെ കരനെൽ കൃഷിയും വെള്ളം കോരി നനച്ചു നിലനിർത്തുകയാണ്.

കുലയ്ക്കാറായ 1200 ഏത്തവാഴയുണ്ട്. വാഴയ്ക്ക് ഇടവിളയായി മറ്റു കൃഷിക്കൊപ്പം ആയുർവേദ സസ്യങ്ങളും പരിപാലിക്കുന്നു.ആയുർവേദ ഡോക്ടർ കൂടിയാണ് അഭിജിത്ത് സ്വഏഴംകുളം പഞ്ചായത്തിലെ മികച്ച യുവ കർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. മരച്ചീനി,ചേന,ചേമ്പ്,ഇഞ്ചി,വാഴ,മറ്റ് പച്ചക്കറികൾ എന്നിവയില്‍ പരമ്പരാഗത നാടന്‍ ഇനങ്ങളും സംരക്ഷിച്ച് കൃഷി ചെയ്യുന്നുണ്ട്.ചൂടുകൂടുന്നതിനൊപ്പം ആശങ്കയും വളരുകയാണ്

ENGLISH SUMMARY:

Enathu farmers are facing a severe agricultural crisis due to water scarcity on their two-and-a-half acres of land, impacting crops from bananas to paddy.