pathanamthitta

TOPICS COVERED

പത്തനംതിട്ട നഗരസഭ നിര്‍മിച്ച വൃദ്ധസദനവും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററും ഉപയോഗിക്കാതെ നശിക്കുന്നു. ഈ സ്ഥാപനങ്ങളൊക്കെ ഇപ്പോള്‍ ഉയര്‍ന്ന വാടക നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഈ കെട്ടിടങ്ങള്‍ തെരുവുനായകളുടെ താമസകേന്ദ്രമായി. ‌

പത്തനംതിട്ട നഗരത്തില്‍ വഞ്ചിപ്പൊയ്കയില്‍ ടി.ജെ.ജോണ്‍ എന്നയാണ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്. മൂന്നാം വാര്‍ഡിലെ വൃദ്ധസദന കെട്ടിട നിര്‍മാണം പൂര്‍ത്തിയായി.വയറിങ്ങ് അടക്കമുള്ള പണികള്‍ പൂര്‍ത്തിയായിട്ടില്ല. ഒന്നാം വാര്‍ഡിലാണ്  ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന് ഉള്ളില്‍ ചൂട് കൂടുതലാണ് എന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെ വാടകക്കെട്ടിടത്തിലേക്ക് മാറി.

ഇരു പദ്ധതികളും യുഡിഎഫ് ഭരണ കാലത്ത് തുടങ്ങിയതാണ്.എല്‍ഡിഎഫ് ഭരണം ഒഴിഞ്ഞിട്ടും കെട്ടിടം ഉപയോഗിക്കാന്‍ നടപടി ആയില്ല. പകല്‍ തെരുവു നായ്ക്കളും രാത്രി മദ്യപരും കെട്ടിടങ്ങള്‍ കയ്യടക്കി എന്നും നാട്ടുകാര്‍ പറയുന്നു.

ENGLISH SUMMARY:

Pathanamthitta municipality's newly constructed old age home and BRS center are currently lying in disuse and decaying, forcing existing operations to incur high rental costs. These abandoned buildings have unfortunately become havens for stray dogs and are reportedly occupied by alcoholics at night, highlighting a significant waste of public resources and a failure in governance.