കർക്കിടക മാസത്തിലെ തിരുവോണ ദിനം പിള്ളേരോണമായി ആഘോഷിച്ച് പത്തനംതിട്ടയിലെ ഗ്രാമീണ മേഖല. ഏഴ് വയസിന് താഴെയുള്ള കുട്ടികൾക്ക് സദ്യ ഒരുക്കിയാണ് തിരുവല്ല വള്ളംകുളം തിരുവാമന മൂർത്തി ക്ഷേത്രത്തിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്.
ഓണക്കാലത്തിന്‍റെ കൂടി വരവറിയിക്കുന്നതാണ് പിള്ളേരോണം. കേരളത്തിലെ ഗ്രാമീണ മേഖലയിലെ ശ്രദ്ധേയമായ ആഘോഷമാണ് കർക്കിടക മാസത്തിലെ തിരുവോണ നാൾ. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേത് ആണെങ്കിൽ കർക്കിടകത്തിലെ തിരുവോണം വാമനന്‍റേത് എന്നാണ് വിശ്വാസം. തിരുവല്ല വള്ളംകുളം തിരുവാമന മൂർത്തി ക്ഷേത്രത്തിൽ കുട്ടികൾക്ക് സദ്യ ഒരുക്കിയാണ് പിള്ളേരോണം സംഘടിപ്പിച്ചത്.
ചിങ്ങത്തിലെ പത്തു ദിവസം മാത്രമല്ല ഓണമെന്ന് പുതു തലമുറയെ ഓർമിപ്പിക്കുക കൂടിയാണ് പിള്ളേരോണം.