പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍, ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും മോഷ്ടിച്ചു. കാഷ്വല്‍റ്റിയുടെ മുന്നില്‍ കിടന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് 5060 രൂപയും രേഖകളും മോഷ്ടിച്ചത്. കുമ്മണ്ണൂര്‍ സ്വദേശി സെയ്ദ് ഇസഹാക്കിന്റെ ഓട്ടോയില്‍ നിന്നാണ് രേഖകള്‍ കവര്‍ന്നത്. പണം പോയാലും സാരമില്ല രേഖകള്‍ തിരിച്ചു തരണേ എന്നാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ അഭ്യര്‍ഥന.
അതേസമയം, സെക്യൂരിറ്റി ജീവനക്കാരോടും പൊലീസിനോടും പറഞ്ഞപ്പോള്‍ ഇത് പതിവാണെന്ന് പറഞ്ഞ് പരിഹസിച്ചു എന്ന് സെയ്ദ് പറയുന്നു. റേഷന്‍കാര്‍ഡ്, ആധാര്‍, പാന്‍കാര്‍ഡ്, പെന്ഷന് ബുക്ക് തുടങ്ങി ഒട്ടേറെ രേഖകളാണ് നഷ്ടമായത്. അമ്മയുടെ ചികില്‍സയ്ക്കാണ് സെയ്ദ് ആശുപത്രിയില്‍ എത്തിയത്. രേഖകള്‍ കിട്ടിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് ആയിരുന്ന പിതാവിന്റെ പെന്ഷന് അടക്കം മുടങ്ങും. പരിസരത്ത് പല തവണ മോഷണം നടന്നിട്ടും സിസിടിവി തകരാര്‍ പരിഹരിക്കാന്‍ ആശുപത്രി മാനേജ്മെന്റും തയാറായിട്ടില്ല.
ENGLISH SUMMARY:
Cash and important documents were stolen from an auto-rickshaw parked in front of the casualty at the Pathanamthitta Konni Medical College Hospital. The vehicle belonged to Seyed Isahaq from Kumannoor, who had visited the hospital for his mother's medical treatment and lost 5,60 年 rupees alongside crucial identity cards and pension booklets. Seyed expressed deep distress, noting that security staff and police dismissed his complaint by claiming such thefts are common in the area. Furthermore, victims and locals have criticized the hospital management for failing to repair broken CCTV cameras despite repeated thefts on the premises.