മരത്തിന് മുകളില്‍ കയറിയാലും ഫോണിന് റേഞ്ച് കിട്ടാത്ത അവസ്ഥയിലാണ് പത്തനംതിട്ട കല്ലേലി, ഒരേക്കര്‍ പ്രദേശം. ബിഎസ്എന്‍എല്‍ ടവര്‍ ഉണ്ടായിട്ടും റേഞ്ചില്ല. ഒരാവശ്യത്തിന് പുറത്തേക്ക് വിളിക്കാനോ ,റേഷന്‍ വാങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.
കല്ലേലിക്കാര്‍ റേഞ്ചിന് പുറത്താണ്. ഒരാവശ്യത്തിന് പുറംലോകത്തേക്ക് ഒരാളെ വിളിക്കാന്‍ പറ്റില്ല. ഒറ്റപ്പെട്ട വനമേഖല. നിരന്തര കാട്ടാന ആക്രമണം. ഇതിനിടയിലാണ് റേഞ്ചില്ലാത്തതും. സ്ഥിതി ഗുരുതരമായിട്ട് ആഴ്ചകളായി. സമീപത്തെ എസ്റ്റേറ്റിലെ നൂറുകണക്കിന് തൊഴിലാളികളും ദുരിതത്തിലായി.
പഞ്ചിങ് മെഷീന് റേഞ്ച് കിട്ടാത്തതിനാല്‍ റേഷന്‍ വാങ്ങാന്‍ പോലും കഴിയുന്നില്ല. റേഷന്‍കടക്കാര്‍ മെഷിനുമായി റേഞ്ച് കിട്ടുന്നിടം തേടി അലയണം
അപകടം പറ്റിയാല്‍ ഒരു ആംബുലന്‍സ് വിളിക്കാന്‍ പോലും രക്ഷയില്ല. ഇടയ്ക്ക് അല്‍പം റേഞ്ച് വന്നാലും സംസാരം മുറിഞ്ഞുപോവും. ഫോര്‍ ജിയും ഫൈവ് ജിയും ഒന്നും വേണ്ട പുറലോകംവുമായി ബന്ധപ്പെടാനുള്ള സംവിധാനമെങ്കിലും തരണേയെന്നാണ് നാട്ടുകാരുടെ അപേക്ഷ.