കഡാവര്‍ നായ്ക്കളേയും ഡ്രോണും എത്തിച്ച് പരിശോധിച്ചിട്ടും വനത്തിലേക്ക് കയറിപ്പോയ ആദിവാസി മൂപ്പനെ കണ്ടെത്താനായില്ല. ഇന്നും തിരച്ചില്‍ തുടരും. ഒത്തുതീര്‍പ്പായ കേസില്‍ സമന്‍സ് വന്നതോടെയാണ് ഒരാഴ്ച മുന്‍പ് ആദിവാസി മൂപ്പന്‍ മോഹന്‍ദാസ് വനത്തിലേക്ക് കയറിപ്പോയത്.

മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ മണത്ത് കണ്ടെത്താന്‍ ശേഷിയുള്ള കഡാവര്‍ നായ്ക്കളെ എത്തിച്ചാണ് പരിശോധന നടത്തിയത്.ഇതേ സമയം ഡ്രോണും തിരഞ്ഞു.പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് വനമാകെ തിരഞ്ഞെങ്കിലും മൂപ്പനെ കണ്ടെത്താനായില്ല.ഇനി തെര്‍മല്‍ ഡ്രോണ്‍ എത്തിച്ച് തിരച്ചില്‍ നടത്താനാണ് ശ്രമം.

കരിപ്പാന്‍ തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.കൊന്നി പൊലീസ്,എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവരാണ് തിരച്ചില്‍ നടത്തിയത്. 2023ല്‍ മൂപ്പന്‍ പ്രതിയായ കേസ് ഒത്തുതീര്‍പ്പായിരുന്നു.ഇതില്‍ സമന്‍സ് വന്നതിന്‍റെ ഭയത്തിലാണ് മോഹന്‍ദാസ് വനത്തിലേക്ക് പോയത്. ആദിവാസി മലമ്പണ്ടാര വിഭാഗത്തിന്‍റെ കാട്ടാത്തി ഉന്നതിയിലെ മൂപ്പനാണ് മോഹന്‍ദാസ്.അടുത്ത കാലത്തെങ്ങും വനത്തിലേക്ക് പോയിട്ടുമില്ല.വനത്തിലെ എല്ലായിടത്തേക്കുറിച്ച് നല്ല അറിവുള്ള ആളായതിനാല്‍ സുരക്ഷിതനായിരിക്കും എന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ

ENGLISH SUMMARY:

The missing tribal elder, Mohan Das, could not be located despite extensive search efforts involving cadaver dogs and drones in the Kerala forest. Efforts to find him are ongoing, with plans to deploy a thermal drone next.