പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധന ഫലം. മൊഴിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നും കണ്ടെത്തല്‍.  കളവ് പറയാന്‍ കാരണം പ്രണയനൈരാശ്യമെന്ന് സംശയം. ചൈൽഡ് ലൈനിൽ വിളിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂടൽ പൊലീസ് കേസ് എടുക്കുകയും ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 

 

എന്നാൽ വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടി മൊഴി മാറ്റുകയും സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതേത്തുടർന്ന് കസ്റ്റഡിയിലെടുത്ത സഹപാഠികൾ ഉൾപ്പെടെയുള്ള ആറ് പേരെ പൊലീസ് വിട്ടയച്ചു. 

 

വ്യക്തിവിരോധമാണോ വ്യാജപരാതിക്ക് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബത്തിൽ നിന്നുള്ള സംരക്ഷണമില്ലായ്മയാണ് ഇതിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ മൊഴി വിശദമായി പരിശോധിക്കുമെന്നും പെൺകുട്ടിക്ക് ചൈൽഡ് ലൈൻ വഴി ആവശ്യമായ കൗൺസിലിങ് നൽകുമെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

Police have found that the alleged sexual assault complaint filed by a 13-year-old girl in Pathanamthitta was false after medical examination ruled out abuse. Authorities are investigating the motive behind the allegation, including possible personal animosity and emotional distress, while ensuring the minor receives psychological counselling and support through Childline.