മരച്ചീനി ഗ്രാമം ആകാന്‍ പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ ഗ്രാമം. വര്‍ഷത്തില്‍ എല്ലാക്കാലത്തും വിളവെടുക്കാന്‍ പാകത്തിലാണ് കൃഷി. പത്തേക്കറില്‍ അധികം സ്ഥലത്താണ് ചീനി വിളയുന്നത്.
തിരുവല്ല കുമ്പഴ പാതയുടെ ഓരത്ത് ഇലന്തൂരിലാണ് പത്തേക്കറില്‍ കപ്പ അല്ലെങ്കില്‍ ചീനി വിളയുന്നത്. മനോഹരമായി ഒരേ നിരപ്പില്‍ പല വളര്‍ച്ചയിലുള്ള ചെടികള്‍. ഒരു സീസണില്‍ 20 ലക്ഷമാണ് വരുമാനം. വിളയുന്നത് ഇരുപതിനായിരം മൂട് ചീനിയും. ഒരു മൂട് ചീനി 100രൂപ നിരക്കിലാണ് വില്‍പന. വര്‍ഷങ്ങളായി നെല്‍ക്കൃഷി ചെയ്തിരുന്ന പാടങ്ങളാണ് നഷ്ടം വന്നതോടെ ചീനി കൃഷിയിലേക്ക് തിരിഞ്ഞത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷി ചെയ്യുന്നവരുണ്ട്. കറുത്ത ബ്ലോക്ക് ഇനത്തില്‍പ്പെട്ടവയാണ് കൃഷി
9 മാസമാണ് പാകമാകാന്‍ വേണ്ട കാലം. പലസമയത്തായി നടുന്നത് കൊണ്ട് വര്‍ഷം മുഴുവന്‍ കപ്പ ലഭിക്കും. കപ്പ വിളയുന്ന 10ഏക്കറില്‍ ആറ് ഏക്കറും പാട്ടത്തിനാണ്. 52 മെട്രിക് ടണ്‍ ആണ് ഒരു വര്‍ഷത്തെ വിളവ്. ഇലന്തൂര്‍ ബ്രാന്‍റ് കപ്പയെന്ന പദ്ധതിയും മനസിലുണ്ട്. ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാക്കിയാല്‍ കൂടുതല്‍ വിളവ് ഉണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇലന്തൂരിലും ജില്ലയില്‍ പലയിടത്തും കപ്പ വിപണികള്‍ സജീവമാണ്.