പത്തനംതിട്ട ഇലന്തൂരില്‍ വീട്ടിലേക്ക് ഇടിഞ്ഞുവീണ കരിങ്കല്‍ മതില്‍ നീക്കാതെ അയല്‍ക്കാര്‍. മതിലിടിഞ്ഞ് വീടിനും കേടുപാടുകള്‍ സംഭവിച്ചു. പൊലീസ് ഇടപെട്ടിട്ടും ഇലന്തൂര്‍ പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ സുദേവന്‍ ഗിരി‍ജ ദമ്പതികളാണ് ഭയന്ന് കഴിയുന്നത്. അയല്‍വീട്ടിലെ പത്തടിയിലധികം ഉയരം വരുന്ന കരിങ്കല്‍ മതിലാണ് അഞ്ച് ദിവസം മുന്‍പ് ഇടിഞ്ഞു വീണത്. കരിങ്കല്ലു വീണ് വീടിന്‍റെ ജനല്‍പ്പാളികള്‍ തകര്‍ന്നു. കുഞ്ഞുങ്ങളടക്കം ഉള്ള വീട്ടിലേക്കാണ് മതിലിടിഞ്ഞ് വീണത്. ഇനിയും ഏത് സമയവും വീഴുന്ന മട്ടില്‍ മതിലിന്‍റെ ബാക്കി ഭാഗമുണ്ട്. ഇത്രദിവസമായിട്ടും കരിങ്കല്ല് നീക്കാന്‍ അയല്‍ക്കാര്‍ തയാറായില്ല. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

മതിലിന്‍റെ നിര്‍മാണത്തിലെ അപാകതയാണ് മതില്‍ ഇടിയാന്‍ കാരണം എന്നാണ് പരാതി. പഞ്ചായത്തിലടക്കം പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. പണിക്കാരെ കിട്ടാത്തത് കൊണ്ടും താഴത്തെ വീട്ടിലെ ആള്‍ക്കാരുടെ എതിര്‍പ്പ് കാരണവും ആണ് കല്ല് നീക്കാത്തത് എന്നാണ് മതിലിന്‍റെ ഉടമകളുടെ വിശദീകരണം. പൊലിസ് പറയുന്നത് അനുസരിച്ച് കല്ല് നീക്കാം എന്ന് അയല്‍ക്കാര്‍ പറയുന്നു.

ENGLISH SUMMARY:

Elanthoor landslide incident has caused significant damage to a house in Pathanamthitta after a retaining wall collapsed. The affected residents, Sudevan and Girija, are living in fear as their neighbours have not yet removed the debris despite police intervention and the ongoing risk posed by the remaining wall.