മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ആയിരുന്ന ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ്  കൊച്ചുതിരുമേനിയുടെ സ്മരണകളുമായി പ്ലാറ്റിനം ജൂബിലി സമ്മേളനം. എഴുപത്തിയഞ്ചാം ചരമവാര്‍ഷിക സമ്മേളനം പരിശുദ്ധ ബസേലിയസ് മാര്‍ത്തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അടക്കം സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണമെന്ന് ബാവ പറഞ്ഞു. മന്ത്രി സജി ചെറിയാന്‍, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ജനറല്‍ കണ്‍വീനര്‍ സുനില്‍ പി.ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെങ്ങന്നൂര്‍ പുത്തന്‍കാവില്‍ ആയിരുന്നു സമ്മേളനം.

ENGLISH SUMMARY:

Malayala Manorama Online News covers the Platinum Jubilee conference commemorating Geevarghese Mar Philoxenos, the late Metropolitan of the Thumpamon Diocese of the Malankara Orthodox Church. The event celebrated his 75th death anniversary and highlighted his visionary contributions to various institutions.