പത്തനംതിട്ട മല്ലപ്പള്ളിയിൽ അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനിടെ നഷ്ടമായ 23,300 രൂപ ഓട്ടോ ഡ്രൈവർ പുഷ്കരന് തിരികെ ലഭിച്ചു. റോഡിൽ വീണ പണം അബദ്ധത്തിൽ കൈവശപ്പെട്ട ബൈക്ക് യാത്രികൻ മടക്കി നൽകുകയായിരുന്നു. അപകടത്തിനു ശേഷം വീട്ടിലെത്തിയ ബൈക്ക് യാത്രികന്റെ ആരോഗ്യനില ഗുരുതരമായതാണ് പണം നൽകാൻ വൈകിയത്. കൊച്ചുമകളുടെ പഠനാവശ്യത്തിനായി കടം വാങ്ങിയ തുക നഷ്ടമായ പുഷ്കരൻ കഴിഞ്ഞ നാല് ദിവസമായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുള്ള അന്വേഷണത്തിലായിരുന്നു.

കടം വാങ്ങിയ 23,300 രൂപയുമായി ബുധനാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോ ഡ്രൈവറായ പുഷ്കരൻ. കാറിടിച്ച് വീണ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് മുണ്ടിന്റെ മടിക്കെട്ടിനുള്ളിൽ സൂക്ഷിച്ച പണം റോഡിൽ വീണത്. അപകടത്തിൽപ്പെട്ടയാളിന്‍റേത് എന്ന് കരുതി മറ്റൊരു ഓട്ടോ ഡ്രൈവർ പണക്കെട്ട് ബൈക്ക് യാത്രികന് കൈമാറി. പിന്നീടിങ്ങോട്ട് അപകടത്തിൽപ്പെട്ടയാളെ കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു പുഷ്കരൻ.
നാലു ദിവസങ്ങൾക്കിപ്പുറം ആ പണം പുഷ്കരന്റെ കൈകളിലെത്തി. തിരുവല്ല സ്വദേശി രവീന്ദ്രനാഥൻ നായരാണ് ആ അപകടത്തിൽപ്പെട്ടയാൾ. അപകടത്തിനുശേഷം വീട്ടിലെത്തിയെങ്കിലും ശ്വാസകോശസംബന്ധമായ രോഗം മൂലം രവീന്ദ്രനാഥൻ ആശുപത്രിയിലാകുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന രവീന്ദ്രനാഥൻ പുഷ്കരനെ വീഡിയോ കോളിലൂടെ വീണ്ടും കണ്ടു. ക്ഷമ ചോദിച്ചു, നന്ദി പറഞ്ഞു. പരിചയം തുടരുമെന്ന് പറഞ്ഞ് പിരിഞ്ഞപ്പോൾ പുഷ്കരന്റെ കണ്ണിൽ ആശ്വാസത്തിളക്കം.