പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കണക്ക് പരിശോധിച്ചാല്‍ പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന് ലീഡ്. റാന്നിയിലും,ആറന്‍മുളയിലും,തിരുവല്ലയിലും കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്തി. കോന്നിയിലും അടൂരിലും കാര്യമായ മുന്നേറ്റം കാണാനില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. എന്‍ഡിഎയ്ക്ക് നാല് മണ്ഡലത്തില്‍ വോട്ട് കൂടിയപ്പോള്‍ കോന്നിയില്‍ കുറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലങ്ങളിലെ കണക്ക് നോക്കിയാല്‍ യുഡിഎഫ് മുന്നിലാണ്. റാന്നിയില്‍ 10,927 വോട്ട് ആണ് ലീഡ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1285 വോട്ടിനാണ് യുഡിഎഫ് തോറ്റത്. ആറന്‍മുളയില്‍ 13572 ആണ് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റത് 19,000 വോട്ടിന്, തിരുവല്ലയില്‍ ലീഡ് 6725കഴിഞ്ഞ തവണ യുഡിഎഫ് തോറ്റത് 11421വോട്ടിന്. കോന്നിയില്‍ നാനൂറില്‍ താഴെയും അടൂരില്‍ എഴുനൂറില്‍ താഴെയുമാണ്.ലീഡ്.
കഴിഞ്ഞ വട്ടം യുഡിഎഫ് തോല്‍വി കോന്നിയില്‍ 8508 വോട്ടിനും അടൂരില്‍ 2019 വോട്ടിനും ആയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് എന്‍ഡിഎയും നില മെച്ചപ്പെടുത്തി. അടൂരില്‍ ഏഴായിരത്തില്‍ അധികവും കോന്നിയില്‍ 6800ല്‍ അധികവും തിരുവല്ലയില്‍ നാലായിരത്തില്‍ അധികവും റാന്നിയില്‍ നാലായിരത്തി അഞ്ഞൂറോളം വോട്ടും കൂടി. ആറന്‍മുളയില്‍ മൂവായിരത്തോളം വോട്ട് കോടിയപ്പോള്‍ കോന്നിയില്‍ ആറായിരത്തിലധികം വോട്ട് കുറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പക്ഷേ കോന്നിയില്‍ മല്‍സരിച്ചത് കെ.സുരേന്ദ്രന്‍ ആയിരുന്നു.ലീഡ് യുഡിഎഫിന് ആത്മ വിശ്വാസം നല്‍കും. ആഞ്ഞു പിടിച്ചാല്‍ അഞ്ച് മണ്ഡലവും കയ്യിലാക്കാം എന്നാണ് പ്രതീക്ഷ