KOZHIKODE 8th April 2012 : CPM activists enjoying the CPM 20th Party Congress near the Tagore hall on Sunday / Photo: Rinkuraj Mattancheriyil , Camp CLT #
തിരിച്ചടി നേരിട്ടെങ്കിലും പത്തനംതിട്ടയില്‍ ബിജെപിയെ പ്രതിരോധിക്കാനായി എന്ന് സിപിഎം. നാലിടത്തെ ഭരണം അവസാനിപ്പിച്ചു എന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. നാലിടത്തെ ഭരണം നഷ്ടപ്പെട്ടെങ്കിലും മറ്റ് നാലിടം പിടിച്ചു എന്നും വോട്ട് കൂടിയെന്നും ബിജെപി പറയുന്നു. ജില്ലയില്‍ ബിജെപിക്ക് ജില്ലാ പഞ്ചായത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 6000 വോട്ട് കുറഞ്ഞു
ബിജെപി ഭരിച്ചിരുന്ന പന്തളം നഗരസഭയും,ചെറുകോല്‍,കുളനട പഞ്ചായത്തുകളും പിടിച്ചെടുത്തു.കവിയൂരില്‍ എല്‍ഡിഎഫിനും ബിജെപിച്ചും അഞ്ച് സീറ്റ് വീതമാണ്.ശബരിമല വികാരം വന്നിട്ടും ബിജെപിയെ പ്രതിരോധിക്കാനായത് നേട്ടമെന്നാണ് സിപിഎം വിലയിരുത്തല്‍.
പന്തളം തെക്കേക്കര,കുറ്റൂര്‍,അയിരൂര്‍,ഓമല്ലൂര്‍ പഞ്ചായത്തുകളില്‍ ഭരണം.പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ 111അംഗങ്ങള്‍ ഉണ്ടായിരുന്നത് 142ആയി ഉയര്‍ന്നു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ നാലില്‍ നിന്ന് ആറായി.മുനിസിപ്പാലിറ്റികളില്‍21അംഗങ്ങള്‍.അടൂരും,തിരുവല്ലയിലും നഗരസഭകളില് വിജയിച്ചു.പന്തളത്ത് പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും9 സീറ്റ് പിടിക്കാനായി എന്നും ബിജെപി വിലയിരുത്തുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍129459വോട്ട് നേടിയിടത്ത് ഇത്തവണ 122813വോട്ടായി. 6,646 വോട്ട് കുറവ്.ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ഉറച്ചവര്‍ ബിജെപി ജ്വലിക്കില്ലെന്ന് കരുതി യുഡിഎഫിനെ പിന്തുണച്ചു എന്നും ബിജെപി കരുതുന്നു..നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തിരുത്തലുകള്‍ ഉണ്ടാവും.