ശബരിമല സന്നിധാനത്ത് പ്ലാസ്റ്റിക് മാലിന്യം ഉയർത്തുന്ന ആശങ്കയ്ക്ക് പ്രതിവിധി ഇപ്പോഴും അകലെ. ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ദിനംപ്രതി വർദ്ധിക്കുകയാണ്. ദിവസവും മാലിന്യസംസ്കരണം നടക്കുന്നുണ്ടെങ്കിലും മലകയറിയെത്തുന്ന ഈ മാലിന്യം ഭാവിയിൽ വലിയ പ്രതിസസി സൃഷ്ടിക്കും.
സമുദ്രനിരപ്പിൽ നിന്ന് 1260 മീറ്റർ ഉയരത്തിൽ 18 മലകൾക്കു നടവുലാണ് ശബരിമല ക്ഷേത്രം. കുത്തനെയുള്ള മല കയറി വേണം സന്നിധാധനത്തെത്താൻ, പാരിസ്ഥികമായി അതീവ സംരക്ഷണം ആവിശ്യമായ സ്ഥലത്തേക്കാണ് ഇരുമുടി കെട്ടിൽ പ്ലാസ്റ്റിക്കുമായി ഭക്തനെത്തുന്നത്.
നിസ്സാരം എന്ന് കരുതുന്ന പ്ലാസ്റ്റിക് പൊതികളും മറ്റ് മാലിന്യങ്ങളും കാനന ക്ഷേത്രത്തിൽ ഗുരുതരമായ പാരിസ്ഥിക പ്രശ്നങ്ങൾ ഉണ്ടാക്കും. ഇരുമുടിയിൽ പ്ലാസ്റ്റിക് വിമുക്തമാകണമെന്ന നിർദേശം ഈ മണ്ഡലകാലത്തും തീരെ നടപ്പാകുന്നില്ല. പൂജാദ്രവ്യങ്ങൾ ഇപ്പോഴും പ്ലാസ്റ്റിക് പൊതികളിൽ തന്നെ. എല്ലാവരും കൂടി ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ സന്നിധാനത്ത് നിന്നും പ്ലാസ്റ്റിക്കിനെ മാറ്റി നിർത്താൻ കഴിയൂ.