ശബരിമല തീർഥാടനം തുടങ്ങി ഒരാഴ്ചയായിട്ടും സന്നിധാനത്തെ പ്രധാന ഹോട്ടലുകൾ ലേലത്തിൽ പോയില്ല. ദേവസ്വം ബോർഡ് നിശ്ചയിച്ച അടിസ്ഥാന വിലയിൽ ഹോട്ടൽ എടുക്കാൻ വ്യാപാരികൾ തയ്യാറാകാത്തത് ആണ് കാരണം. കഴിഞ്ഞ വർഷത്തെ വൻ ലേലത്തുക വരുത്തിയ നഷ്ടം ഇതുവരെ നികത്താൻ ആയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.