പത്തനംതിട്ട കൊറ്റനാട് പഞ്ചായത്തിലെ 12-ാം വാർഡിൽ സ്ഥാനാർഥികൾക്ക് മൂന്നുപേർക്കും ഒരേ പേരാണ്. അപരന്മാരുടെ ചരടുവലികളാണെന്ന് തെറ്റിദ്ധരിക്കണ്ട. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾക്കാണ് ഒരേ പേര്. മൂന്ന് സുനിതമാരുടെയും കന്നിയങ്കമാണ്. ചിഹ്നം ശ്രദ്ധിച്ച് വോട്ട് ചെയ്യാനുള്ള ജാഗ്രതയിലാണ് വോട്ടർമാർ. എസ്.സി വനിതാ സംവരണ വാർഡിൽ വിജയപ്രതീക്ഷയിലാണ് മൂവരും.