ഇരുവൃക്കകളും പാന്‍ക്രിയാസും പ്രവര്‍ത്തന രഹിതമായിട്ടും ചികില്‍സിക്കാന്‍ വഴിയില്ലാത്ത അവസ്ഥയിലാണ് പന്തളം കുരമ്പാല സ്വദേശിനി അശ്വതി. ഒരു വര്‍ഷത്തിനകം വൃക്ക മാറ്റിവയ്ക്കണം എന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ഒന്നും ചെയ്യാന്‍ കഴിയാതെ എട്ടുമാസം കഴിഞ്ഞതോടെ ആശങ്കയിലാണ് കൂലിപ്പണിക്കു പോലും പോകാന്‍ കഴിയാത്ത മാതാപിതാക്കള്‍.
ഇരുപത്തിയെട്ട് വയസുമാത്രമാണ് അശ്വതിയുടെ പ്രായം. രണ്ട് വൃക്കകളുടേയും പാന്‍ക്രിയാസിന്‍റേയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. കടുത്ത പ്രമേഹമാണ് ഈ അവസ്ഥയിലെത്തിച്ചത്. നാല്‍പതോളം ഡയാലിസിസ് ചെയ്തു. ഞരമ്പുകള്‍ ചുരുങ്ങിത്തുടങ്ങിയതോടെ ഡയാലിസിസും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കൂലിപ്പണി എടുത്തായിരുന്നു മാതാപിതാക്കള്‍ കുടുംബം നോക്കിയിരുന്നത്. അശ്വതിയുടെ അച്ഛനും അമ്മയും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്. അക്കൂട്ടത്തില്‍ അശ്വതിയുടെ രോഗം രൂക്ഷമായതോടെ വീട്ടില്‍ നിന്ന് എങ്ങോട്ടും മാറാനാവാത്ത അവസ്ഥയിലാണ്.
വീടിനോട് ചേര്‍ന്നുള്ള ചെറിയ കടയിലെ വരുമാനമാണ് ആകെയുള്ള ജീവിതമാര്‍ഗം. അതിവേഗം വൃക്കമാറ്റിവയ്ക്കാനുള്ള ചികില്‍സ നടത്തിയില്ലെങ്കില്‍ അതിന് കഴിയാത്ത സാഹചര്യം വരുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ചികില്‍സ വൈകിയാല്‍ മറ്റ് അവയവങ്ങളെക്കൂടി ബാധിക്കും. ദുരിതം കണ്ട് ആരെങ്കിലും സഹായത്തിനെത്തും എന്ന് മാത്രമാണ് ഏക പ്രതീക്ഷ.
Aswathi Sathyan
Ac No 196901000007749
Bank: IOB, Paranthal
IFSC : IOBA0001969
G Pay 79029 97037