എംസി റോഡില്‍ പന്തളത്തെ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള ബൈപാസ് കൂടുതല്‍ ഉപദ്രവമാകും എന്ന് നാട്ടുകാര്‍. തിരക്കേറിയ സ്ഥലത്ത് നിന്ന് തുടങ്ങി അതിലും തിരക്കേറിയ സ്ഥലത്തേക്കാണ് ബൈപാസ് കയറുന്നത്. മേല്‍പ്പാലമാണ് പന്തളത്തിന് വേണ്ടതെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.
ത്രിലോക് തിയറ്റര്‍ ജംക്ഷനില്‍ തുടങ്ങി ചതുപ്പുകളിലൂടെ മുട്ടാര്‍ ജംക്ഷന്‍ വഴി പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് മുന്നിലേക്കാണ് ബൈപാസ് വരുന്നത്.നാല് കിലോമീറ്ററോളം ദൂരം.ചെലവ്28കോടി.നേരെ യാത്രചെയ്യുന്നതിലും രണ്ടരക്കിലോമീറ്റര്‍ കൂടുതല്‍.പന്തളം മെഡിക്കല്‍ മിഷന്‍ ജംക്ഷന്‍ മുതല്‍ തോന്നല്ലൂര്‍ വരെയാണ് വലിയ കുരുക്കുള്ളത്.കുരുക്കിനിടയില്‍ നിന്നാണ് ബൈപ്പാസിലേക്ക് തിരിയുന്നത്.ശബരിമല നടതുറന്നാല്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത വലിയകോയിക്കല്‍ ക്ഷേത്രത്തിന് മുന്നിലേക്കാണ് ബൈപാസ് ചെന്നു കയറുന്നത്.
ഇത്ര കോടി മുടക്കി പന്തളത്തിന്‍റെ പരിസ്ഥിഥിയെ തകര്‍ക്കുന്നതാണ് ബൈപാസെന്ന വിമര്‍ശനം വന്നുകഴിഞ്ഞു.ചുറ്റി വളഞ്ഞു വരുന്ന ബൈപാസിന് തിരുവല്ല ബൈപാസിന്‍റെ ഗതിയാകും എന്നാണ് വിമര്‍ശനം.മെഡിക്കല്‍ മിഷന്‍ എത്തുന്നതിന് മുന്‍പ് വഴിതിരിയാനുള്ള സംവിധാനം വേണം. അടൂര്‍ ബൈപാസ് പോലെ ഗുണമുള്ള രീതി കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.