പത്തനംതിട്ട കോന്നി കുമ്മണ്ണൂരിലും കാട്ടാനകള്‍ കൃഷി സ്ഥലത്തേക്ക് വീണ്ടും ഇറങ്ങിത്തുടങ്ങി.കഴിഞ്ഞ രണ്ടു രാത്രികളില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു.കോന്നിയിലെ കുളത്തുമണ്‍,കല്ലേലി,അരുവാപ്പുലം തുടങ്ങിയ സ്ഥലങ്ങളെല്ലാം കാട്ടാനപ്പേടിയിലാണ്
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കാട്ടാന ഇറങ്ങിയത്.നെടിയകാലാ പുത്തന്‍വീട്ടില്‍ സെയ്ദിന്‍റെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്.വീടുകളോട് ചേര്‍ന്ന ഭാഗത്താണ് കാട്ടാന എത്തിയത്.അടുത്തിടെയാണ് കാട്ടാന വീണ്ടും ഇറങ്ങിത്തുടങ്ങിയത്.വനാതിര്‍ത്തി ദൂരെയല്ല.വാഴ,ചീനി.തെങ്ങ്,കമുക്,കാച്ചില്‍ തുടങ്ങിയ കൃഷികളാണ് ചവിട്ടിയരച്ചത്
കാട്ടാനയ്ക്ക് പുറമേ കുരങ്ങിന്‍റെ ശല്യമുണ്ട്.ലക്ഷങ്ങള്‍ ചെലവിട്ടാണ് കൃഷിയിറക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.രാത്രി എവിടെയെങ്കിലും പോയിവരാന്‍ ഭയമാണ്.കുട്ടികളെ പുറത്തിറക്കാന്‍ പോലും ഭയം.കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി