സ്വന്തം അധ്വാനത്തില്‍ വിരിയിച്ചെടുത്ത പൂക്കള്‍ കൊണ്ടാണ് പത്തനംതിട്ട പൊങ്ങലടി എസ്.വി ഹൈസ്കൂളിലെ കുട്ടികള്‍ ഇത്തവണ അത്തപ്പൂക്കളം ഒരുക്കിയത്. അഞ്ഞൂറിലധികം ചെടികളാണ് സ്കൂള്‍ മുറ്റത്ത് വളര്‍ത്തിയെടുത്തത്.
അധ്വാനം പൂവിട്ടു.സ്കൂള്‍ മുറ്റംനിറയെ ചെണ്ടുമല്ലിപ്പൂവുകള്‍.മണ്ണ് നിറച്ചതും വിത്തിട്ടതും വളമിട്ടതും പരിപാലിച്ചതും വിദ്യാര്‍ഥികള്‍.അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസുകാര്‍ വരെ പങ്കെടുത്തു.ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബും ഹരിത ഇക്കോ ക്ലബ്ബും ചേര്‍ന്നാണ് പദ്ധതിയൊരുക്കിയത്.ജൂലൈ ആദ്യം തൈകള്‍ നട്ടു. സ്കൂളിലെ ജിബിന്നിലെ ജൈവവളമാണ് ഉപയോഗിച്ചത്.അധ്യാപകരും കുട്ടികളെ പിന്തുണച്ചു.
അധ്വാനം സ്കൂളിലെ ഓണാഘോഷത്തിലെ പൂക്കളമായി. സ്കൂള്‍ മുറ്റത്തെ പച്ചക്കറികള്‍ സദ്യയ്ക്കും എടുത്തു.അത്തപ്പൂവിട്ട ശേഷം പറിച്ചെടുക്കുന്ന പൂവുകള്‍ വില്‍ക്കാനാണ് തീരുമാനം