aranmula-vhss-school

​ആറന്‍മുള സര്‍ക്കാര്‍ VHSSസ്കൂളിലെ ഒരു കെട്ടിടത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയതോടെ കുട്ടികള്‍ പുറത്ത്. ഇന്നലെയാണ്57വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയെന്ന് നോട്ടിസ് കിട്ടിയത്. ആവശ്യത്തിന് ക്ലാസ് മുറികള്‍ ഇല്ലാത്തത് കാരണം കുട്ടികളെ ഒരുഹാളിലേക്ക് മാറ്റി.

ഒരു ഹാള്‍. രണ്ടാംക്ലാസുകാരും പത്താം ക്ലാസുകാരും ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികളും എല്ലാം ഒരുമിച്ചിരുന്നു പഠിക്കേണ്ട അവസ്ഥയായി. മല്ലപ്പുഴശേരി പഞ്ചായത്തില്‍ നിന്ന് ഇന്നലെയാണ് കെട്ടിടത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയെന്ന് അറിയിപ്പ് വന്നത്. ഇന്ന് രാവിലെ കുട്ടികള്‍ വന്നപ്പോള്‍ നോ എന്‍ട്രി ഫോര്‍ സ്റ്റുഡന്‍റ്സ് എന്ന് നോട്ടിസ്.

പുതിയ കെട്ടിട നിര്‍മാണം ഇഴയുന്നതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് രക്ഷിതാവ്. ഫിസിക്സ്,കെമിസ്ട്രി ലാബുകളും ഓഫിസുകളും കൂടി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ്. ഏഴ് ക്ലാസ് മുറികള്‍ കിട്ടിയാലേ കൃത്യമായി ക്ലാസ് നടത്താനാകൂ. പുതിയ കെട്ടിടത്തില്‍ നാല് ക്ലാസ് മുറികള്‍‌ മാത്രമാണ് ഉള്ളത്.അടിയന്തരമായി ജില്ലാ പഞ്ചായത്തിന്‍റെ സഹായം തേടി

ENGLISH SUMMARY:

Students of Aranmula Government VHSS were forced to shift outdoors after the fitness certificate of one of the school buildings, which is 57 years old, was cancelled. The notice was received just yesterday, leaving the school with no alternative but to move students into a single hall due to a shortage of classrooms.