ഏത് സമയവും മണ്ണിടിഞ്ഞു വീഴുമെന്ന ഭയത്തില്‍ വീട്ടില്‍ കഴിഞ്ഞ വയോധിക ദമ്പതികള്‍ക്ക് ആശ്വാസം. ആര്‍ഡിഒ അനുമതി നല്‍കിയതോടെ മണ്ണ് നീക്കിത്തുടങ്ങി. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലെ തങ്കപ്പനും ഭാര്യയുമാണ് ഉറക്കമില്ലാതെ കഴിഞ്ഞിരുന്നത്. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.
വിടിന് പിന്നില്‍ ഇടിഞ്ഞു വീണ മണ്‍കൂന. തൊട്ടടുത്ത് നനഞ്ഞു കുതിര്‍ന്ന് ഏത് സമയവും ഇടിഞ്ഞു വീഴും വിധം ഇരുപത് അടിയിലധികം ഉയത്തില്‍ മണ്‍തിട്ട.
89വയസുള്ള തങ്കപ്പനും ഭാര്യ പൊന്നമ്മയും മാത്രം ഉള്ളപ്പോള്‍ കഴിഞ്ഞ29ന് രാത്രിയാണ് വീടിന്‍റെ പിന്‍ഭാഗത്തെ മണ്ണിടിഞ്ഞ് അടുക്കള ഭാഗത്തേക്ക് വീണത് . മുകളിലേക്കുള്ള ഇരുമ്പുപടികളും ജനലുകളുടെ ഷേഡും തകര്‍ന്നു. കലക്ടറുടെ നിര്‍ദേശപ്രകാരം അപകടമുള്ള ഭാഗത്തെ മണ്ണ് ഇടിച്ചിട്ടു.വീടിന് പിന്നിലെ ഭാഗം ഏത് സമയവും ഇടിയും എന്ന മട്ടിലായിരുന്നു.നേരത്തേ ഇടിഞ്ഞുവീണ മണ്ണ്മാറ്റാനും അനുമതികിട്ടിയിരുന്നില്ല. വാര്‍ത്തയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം ആര്‍ഡിഒയുടെ അനുമതി ആയതോടെയാണ് മണ്ണുനീക്കിത്തുടങ്ങിയത്. മൂത്തമകളുടേതാണ് നിലവിലെ വീട്.തൊട്ടടുത്ത് ഇളയമകളുടെ വീട് പണി നടക്കുന്നുണ്ട്.അവിടേക്കും മണ്ണ് ഇടിഞ്ഞ് വീണിരുന്നു.ഇതും നീക്കം ചെയ്യും.പിന്നില്‍ അപകടകരമായി നിന്ന ഉയര്‍ന്ന സ്ഥലത്തെ മണ്ണ് തട്ട് തട്ടായി നീക്കുകയാണ്