പത്തനംതിട്ട ജനറല്‍ ആശുപത്രി ഉപകരണങ്ങള്‍ കോന്നി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നു എന്ന് ആരോപിച്ച് യുഡിഎഫ് ബിജെപി പ്രതിഷേധം. നിലവിലെ കെട്ടിടങ്ങളുടെ അവസ്ഥ മോശമാണെന്നും അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് മാറ്റം എന്നും ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ തകര്‍ക്കാന്‍ ശ്രമം എന്നാണ് യുഡിഎഫ് ആരോപണം.വിവിധ മെഷീനുകളടക്കം കോന്നി മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നു.സാധാരണക്കാര്‍ക്ക് കോന്നി വരെ എത്താന്‍ പ്രയാസമെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.മുന്‍ ഡിസിസി പ്രസിഡന്‍റ് പി മോഹന്‍രാജ് പരിപാടി ഉദ്ഘാടനം ചെയ്തു
തൊട്ടുപിന്നാലെ ബിജെപി മണ്ഡലം കമ്മിറ്റിയും പ്രതിഷേധവുമായി എത്തി.മണ്ഡലം പ്രസിഡന്‍റ് വിപിന്‍ വാസുദേവ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ളത് കെ.കെ.നായര്‍ എംഎല്‍എയുടെ കാലത്തെ കെട്ടിടങ്ങളെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കില്‍ അപകട സാധ്യതയുണ്ട്.രോഗികളെ നിയന്ത്രിക്കാതെ പണി നടക്കില്ലെന്നും അതുകൊണ്ടാണ് താല്‍ക്കാലിക മാറ്റമെന്നും മന്ത്രിപറഞ്ഞു
നിലവില്‍ ജനറല്‍ ആശുപത്രിയില്‍ രണ്ട് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതൊക്കെ മറച്ചു വച്ചാണ് യുഡിഎഫ് ബിജെപി ആരോപണം എന്നും മന്ത്രി വിമര്‍ശിച്ചു