പത്തനംതിട്ട കോന്നിയില്‍ ബിരിയാണി ചലഞ്ചിലൂടെ സ്കൂള്‍ കെട്ടിടം നവീകരിച്ച് ഡിവൈഎഫ്ഐ. വര്‍ഷങ്ങളായി ആരും തൊടാതെ കിടന്ന കെട്ടിടമാണ് നാട്ടിലെ രാഷ്ട്രീയ കൂട്ടായ്മ നവീകരിച്ചെടുത്തത്.
കാലങ്ങളായി നിറംമങ്ങിക്കിടന്ന സ്കൂള്‍ കെട്ടിടം.പിടിഎ ആണ് ഡിവൈഎഫ്ഐയുടെ സഹായം തേടിയത്.ആദ്യം സ്കൂള്‍ കെട്ടിടം കണ്ടെങ്കിലും തങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന ദൗത്യം ഇത്ര ഭാരിച്ചതാകുമെന്ന് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചില്ല.കാര്യങ്ങള്‍ വിലയിരുത്തിയതോടെ പണത്തിന് നെട്ടോട്ടമായി. ബിരിയാണി ചലഞ്ചിലൂടെയാണ് പണം കണ്ടെത്തിയത്
കഴുകി വൃത്തിയാക്കാന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്നു.പെയിന്‍റിങ്ങിനായി വിദഗ്ധരുടെ സഹായം തേടി.അങ്ങനെയാണ് പതിനാറോളം ക്ലാസ് മുറികളിലെ പണി തീര്‍ത്തത് .കനത്ത മഴ പ്രതി സന്ധിയായെങ്കിലും പ്രവേശന ഉല്‍സവത്തിന് മുന്‍പ് പണി തീര്‍ത്തു.