കാട്ടാന ശല്യം തുടരുന്ന പത്തനംതിട്ട കുളത്തുമണ്ണില്‍ വനപാലകര്‍ക്കൊപ്പം നാട്ടുകാരുള്‍പ്പെട്ട ജനകീയസമിതിയും രാത്രി പട്രോളിങ് തുടങ്ങി. കാട്ടാനയെപ്പേടിച്ച് പലരും വിളയുംമുന്‍പ് തന്നെ വാഴക്കുലകളടക്കം വെട്ടിവില്‍ക്കുകയാണ്. മഴ കനത്തതോടെ ആനയുടെ വരവും അറിയാതെയായി.
കുളത്തുമണ്ണില്‍ കഴിഞ്ഞരാത്രിയാണ് വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുരത്തിയെങ്കിലും കാടുകയറിയ കാട്ടാനക്കൂട്ടം പുലര്‍ച്ചെയോടെ തിരിച്ചിറങ്ങി.മഴ കനത്തതോടെ രാത്രിയില്‍ പട്രോളിങ്ങിനും ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ട
കഴിഞ്ഞ ദിവസം സെന്‍സറുള്ള അലാറവും കടുവയുടെ ശബ്ദം കേള്‍പ്പിക്കാനുള്ള സംവിധാനവും സ്ഥാപിച്ചിരുന്നു. ഇതൊക്ക എത്രത്തോളം ഫലപ്രദമാകും എന്ന പേടി നാട്ടുകാര്‍ക്കുണ്ട്. കുളത്തുമണ്ണ് ജംക്ഷനിലടക്കമാണ് കാട്ടാനക്കൂട്ടം വരുന്നത്. രാത്രി ശബ്ദം കേട്ടാലും നാട്ടുകാര്‍ പുറത്തിറങ്ങാറില്ല. കിടങ്ങുനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.