മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ചില്ലാതെ ഒറ്റപ്പെട്ട് വനപ്രദേശത്തെ കുറച്ച് ഗ്രാമങ്ങള്‍. പലയിടത്തും ടവറുകള്‍ ഉണ്ടെങ്കിലും കാര്യമില്ലെന്നാണ് നാട്ടുകാരുടെ പരാതി. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പ്രദേശങ്ങളാണ് റേഞ്ചില്ലാതെ ജനങ്ങള്‍ പാടുപെടുന്നത്.
ഒരല്‍പം റേഞ്ച് പിടിക്കാനുള്ള പെടാപ്പാടിലാണ് നാട്. അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി, ഒരേക്കര്‍, കൊക്കാത്തോട്, കോട്ടാംപാറ എന്നിവിടങ്ങില്‍ ടവറുണ്ടെങ്കിലും റേഞ്ചില്ല എന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ നാലു ദിവസം പൂര്‍ണമായും റേഞ്ച് ഔട്ടായി. ആശുപത്രി ആവശ്യങ്ങള്‍ക്ക് പോലും ആരേയും വിളിക്കാന്‍ കഴിയാത്ത അവസ്ഥ. റേഞ്ച് കുറച്ച് കിട്ടിയാലും ശബ്ദം മുറിഞ്ഞുപോകുന്നു.
കല്ലേലി പാലത്തിനു മുകളിലും മറ്റ് ഉയര്‍ന്ന് പ്രദേശങ്ങളിലുമാണ് റേഞ്ച് തേടി ആളുകള്‍ എത്തുന്നത്. എല്ലായിടത്തും റേഞ്ചുള്ള ബിഎസ്എന്‍എല്‍ പോലും തുണയ്ക്കുന്നില്ല. ജനപ്രതിനിധികള്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടും കാലമേറെയായി.