ദേവസ്വംബോര്‍ഡും സിപിഎമ്മും ചേര്‍ന്ന് ഉല്‍സവം അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് പത്തനംതിട്ട ഓമല്ലൂര്‍ രക്തകണ്ഠ സ്വാമിക്ഷേത്രത്തില്‍ ഇന്ന് നാമജപപ്രതിഷേധം. ഉല്‍സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആര്‍.എസ്.എസ്.ബന്ധം ആരോപിച്ച് ഉപദേശക സമിതിയെ പിരിച്ചുവിട്ടിരുന്നു. വൈകിട്ട് നാലിനാണ് ഹിന്ദു ഐക്യവേദി നയിക്കുന്ന പ്രതിഷേധം. ഉല്‍സവം നേരിട്ടു നടത്തുമെന്നാണ് ദേവസ്വംബോര്‍ഡ് നിലപാട്.
മേയ് എട്ടിനാണ് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്ര ഉല്‍സവം തുടങ്ങുന്നത്.എല്ലാദിവസവും ആറാട്ടുള്ള വന്‍ക്രമീകരണങ്ങള്‍ വേണ്ട ഉല്‍സവം നേരിട്ട് നടത്തുമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.അവസാനനിമിഷമാണ് ഉപദേശകസമിതിയെ പിരിച്ചുവിട്ടത്.അതിനും മുന്‍പേ പ്രവര്‍ത്തനം തടഞ്ഞിരുന്നു.ആര്‍എസ്എസ് ശാഖനടത്തുന്നു,ഗോപുരത്തില്‍ കാവിക്കൊടി കെട്ടി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു നടപടി. രണ്ട് വര്‍ഷംമുന്‍പ് ചെങ്കൊടി കെട്ടാനുള്ള സിപിഎം ശ്രമം ചെറുത്തത് മുതലുള്ള ഗൂഢാലോചന എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം
ദേവസ്വം ഓഫിസിന്‍റെ മേല്‍ക്കൂര തകര്‍ന്ന് മാസങ്ങളായിട്ടും നടപടിയില്ല.ക്ഷേത്ര പരിസരം വൃത്തിയാക്കിയിട്ടില്ല തുടങ്ങിയ ആരോപണങ്ങളും ദേവസ്വംബോര്‍ഡിനെതിരെ ഉണ്ട്. ആര്‍.എസ്.എസ് കൊടി കെട്ടിയിട്ടില്ല എന്നാണ് ഉപദേശക സമിതി പറയുന്നത്.എട്ട് കരകളിലെ 51 അംഗങ്ങള്‍ ഉള്‍പ്പെട്ട ഉപദേശക സമിതിയെ നറുക്കെടുപ്പിലൂടെയാണ് ദേവസ്വംബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണര്‍ക്കാണ് ഉല്‍സവ നടത്തിപ്പ് ചുമതല.ഉല്‍സവംനടത്തി കൈപൊള്ളുമെന്ന പേടി ദേവസ്വംബോര്‍ഡിനുണ്ട്.