TOPICS COVERED

സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍ അങ്കണവാടി നിര്‍മാണത്തിന് മണ്ണെടുക്കുന്നതിനെ എതിര്‍ത്ത് സി.പി.ഐ അംഗങ്ങള്‍. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് എം.എല്‍.എ 28 ലക്ഷം അനുവദിച്ചതാണ്. ഭരണകാലാവധി കഴിയുംമുന്‍പ് കെട്ടിടം പണിയാനാണ് ശ്രമമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു.

ഏഴംകുളം പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലെ അംഗന്‍വാടി തകര്‍ച്ചയെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ട് എട്ട് വര്‍ഷമായി.വാടകക്കെട്ടിടത്തിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം.പുതിയ കെട്ടിടത്തിനായി എംഎല്‍എ28ലക്ഷം അനുവദിച്ചു.നിലവില്‍ ഉയര്‍ന്ന സ്ഥത്താണ് പഴയ കെട്ടിടം.ഇവിടുത്തെ മണ്ണെടുക്കാന്‍ ടെണ്ടറുമായി.സിപിഎം ഭരണ സമിതിയുടെ നടപടികളെ ബിജെപിയും കോണ്‍ഗ്രസും പിന്തുണച്ചെങ്കിലും സിപിഐ എതിര്‍ത്തു എന്ന് പ്രസിഡന്‍റ് പറയുന്നു. 

ഏറെ അലഞ്ഞാണ് ആധാരം അടക്കം കണ്ടെത്തി പുതിയ കെട്ടിടത്തിനുള്ള നടപടി എടുത്തതെന്ന് പഞ്ചായത്തംഗം. വാടകക്കെട്ടിടത്തെ അംഗന്‍വാടി പ്രവര്‍ത്തനം ദുഷ്കരമെന്നാണ് അധ്യാപിക പറയുന്നത്. എടുത്ത മണ്ണിന്‍റെ ഉപയോഗം,കെട്ടിട നിര്‍മാണം ആര്‍ക്ക് നല്‍കും തുടങ്ങിയ കാര്യങ്ങള്‍ അറിയണം എന്ന് ആവശ്യപ്പെട്ടാണ് സിപിഐ അംഗങ്ങള്‍ എതിര്‍ത്തത്.കാര്യങ്ങള്‍ സുതാര്യമാകണം എന്നാണ് സിപിഐ നിലപാട്.മണ്ണെടുത്ത് നിലവിലെ കെട്ടിടം പൊളിച്ചു പണിഞ്ഞാലും സംരക്ഷണഭിത്തിക്ക് വന്‍തുക വേണ്ടിവരും.

ENGLISH SUMMARY:

CPI members have raised opposition against the excavation of land for an Anganwadi construction in a CPI-led Panchayat. The MLA had sanctioned ₹28 lakh for the new building, and the Panchayat President clarifies that the construction is being pushed to complete before the tenure ends.