parumala-song

TOPICS COVERED

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടവക ഗായകസംഘ സംഗമം സ്മര്‍ ശുബ്ഹോ, പരുമല പള്ളിയിൽ നടന്നു. ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസികിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് മുഖ്യാതിഥിയായി. ആയിരത്തിലധികം ഗായകസംഘങ്ങൾ കുർബാനയിലും തുടർന്ന് നടന്ന സംഗമത്തിലും പങ്കെടുത്തു.

 

രാവിലെ 10 മണിയോടെ തുടങ്ങിയ ചടങ്ങിൽ വിവിധ ദേശങ്ങളിൽ നിന്നെത്തിയ നിരവധി ഗായകസംഘങ്ങളാണ് പങ്കെടുത്തത്. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം നിർവഹിച്ചു. ഗായകനും സംഗീതസംവിധായകനും സംസ്ഥാന പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷൻ ചെയർമാനുമായ ജാസി ഗിഫ്റ്റ് മുഖ്യാതിഥിയായി.

ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലിത്ത, ഫാ. ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ. ഡോ. എം.പി.ജോർജ് കോർ എപ്പിസ്കോപ്പാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. കുർബാനയിലും തുടർന്ന് നടന്ന സംഗമത്തിലും നൂറുകണക്കിന് വിശ്വാസികളാണ് സാക്ഷ്യം വഹിച്ചത്. 

ENGLISH SUMMARY:

Parish choir meeting at Parumala church