• കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിച്ച ഇവരെ മുൻപ് പോലീസ് വിളിച്ചുവരുത്തിയപ്പോഴും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതായി എഴുതി നൽകിയിരുന്നു.

കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വലിയോട് മറവൻകോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിഷേക് ഭവനിൽ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി(19), പൂയപ്പള്ളി സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്. ആറുമാസം മുൻപാണ് ഇവർ വിവാഹിതരായത്. 

ആറുമാസം മുൻപ് വീട്ടുകാരുടെ അനുമതിയില്ലാതെ ഇവരുടെ വിവാഹം ചെയ്തു എന്നാണ് വിവരം. ബന്ധം വീട്ടുകാര്‍ എതിർത്തുകയും പരാതി നല്‍കുകയും ചെയ്തതോടെ വിഷയത്തില്‍ പൊലീസ് ഇടപെട്ടിരുന്നു.  പൊലീസ് വിളിച്ചുവരുത്തിയപ്പോഴും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം എന്ന് ഇരുവരും ഒപ്പിട്ട് നൽകുകയായിരുന്നു. 

ശനിയാഴ്ച വൈകിട്ടോടെയാണ് അഭിരാമിയും രാജീവും തടാകത്തിനു സമീപമെത്തിയത്. ഞായറാഴ്ച രാവിലെയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും ബാഗുകൾ കരയിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

രാജീവിന്റെ പക്കൽ നിന്നും ചില മെഡിക്കൽ രേഖകളും കണ്ടെത്തിയിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിവരം. എന്താണ് മരണകാരണം എന്നതിനെക്കുറിച്ച് ഇനിയും വ്യക്തത ഇതുവരെയും വന്നിട്ടില്ല. ബാഗിൽ നിന്നും  ചില രേഖകള്‍ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ENGLISH SUMMARY:

A newly married young couple was found dead in Sasthamkotta Lake in Kollam on Sunday morning. The deceased have been identified as 19-year-old Abhirami from Valirode and 26-year-old Rajeev from Pooyappally, who were married six months ago against their families' wishes. Police had previously intervened following family complaints, but the couple had expressed their firm decision to live together in writing. Authorities recovered their bags along with some medical documents from the lakeside and have launched a detailed investigation into the exact cause of death.