കൊല്ലം എം.ജി.പാര്‍ക്ക് അടച്ചിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ ഭരണസമിതിയും കരാറുകാരനും തമ്മിലുള്ള ഭിന്നതയാണ് പാര്‍ക്ക് അടച്ചുപൂട്ടലിലേക്ക് എത്തിച്ചത്. കോര്‍പറേഷന്‍ നേരിട്ട് നവീകരണം നടത്താനാണ് ഇപ്പോള്‍ തീരുമാനമെന്ന് മേയര്‍ എ.കെ. ഹഫീസ് മനോരമ ന്യൂസിനോടു പറഞ്ഞു.
കൊല്ലത്തെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ക്കാണ് ബീച്ചിലുള്ള എം.ജി.പാര്‍ക്ക്. കോര്‍പറേഷനിലെ കഴിഞ്ഞ തവണത്തെ എല്‍ഡിഎഫ് ഭരണസമിതി ഇത് നവീകരിക്കാന്‍ തീരുമാനിച്ചു. കരാറുകാരനേയും ഏല്‍പ്പിച്ചു. പിന്നീട് കരാറുകാരനും ഭരണസമിതിയും തെറ്റിയത് കാരണം കേസ് കോടതി കയറി. ഇതോടെ പാര്‍ക്ക് കാടുകയറി നശിച്ചു. പുതിയ ഭരണസമിതിയെത്തിയതോടെ കോര്‍പറേഷന്‍ നവീകരണം സ്വന്തം നിലയ്ക്ക് നടത്താനാണ് തീരുമാനം. ഒന്നര ക്കോടി ചെലവിട്ട് നവീകരിക്കാനാണ് തീരുമാനം.
സായാഹ്നങ്ങളില്‍ കടലിന്‍റെ മനോഹാരിത ആസ്വദിക്കാന്‍ പറ്റുന്ന പാര്‍ക്ക് അധികൃതരുടെ അനാസ്ഥ കാരണമാണ് ഇങ്ങനെ അടഞ്ഞു കിടക്കുന്നത്. കഴിഞ്ഞ തവണത്തെ കരാറുകളെ പറ്റിയുള്ള അന്വേഷണം വേണമെന്നും ആവശ്യമുയരുന്നുണ്ട്.