കൊല്ലം ഇത്തിക്കരയിലെ ദേശീയപാത നിര്‍മാണത്തില്‍ ആശങ്കയുമായി നാട്ടുകാര്‍. ദേശീയപാതയില്‍ പ്രവേശിക്കാന്‍ കഴിയാത്തവിധത്തില്‍ അടിപ്പാത നിര്‍മിക്കുന്നെന്ന് ആക്ഷേപം. നിലവിലെ രീതിയില്‍ ഓട വന്നാല്‍ ഒരു പ്രദേശത്തെ വഴിയടയുമെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
ഇത്തിക്കരയില്‍ നിന്നു കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വരികയും പോകുകയും ജനത്തിന് പുതിയ ദേശീയപാതയെത്തിയതോടെ സഞ്ചാര സ്വാതന്ത്ര്യം തന്നെ ഇല്ലാതായി. ദേശീയ പാതയ്ക്ക് അപ്പുറവും ഇപ്പുറവും പോകാനായി നിര്‍മിച്ച അടിപ്പാതയാണിത്. അശാസ്ത്രീയവും വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്തതുമാണ് പാതയെന്നാണ് നാട്ടുകാരുടെ ആരോപണം. മാത്രമല്ല ഇവിടത്തെ ദേശീയപാത നിര്‍മാണത്തിലും വലിയ പരാതികളാണ് ഉയരുന്നത്.
നിലവിലെ ഓട ഇതേ പോലെ നിര്‍മിച്ചാല്‍ ഒരു പ്രദേശത്തുകാരുടെ വഴി പൂര്‍ണായും അടയും. എന്നാല്‍ ഇതൊന്നും കേട്ടമട്ടില്ലാതെയാണ് ദേശീയ പാത അതോറിറ്റിയുടേയും നിര്‍മാണ കമ്പനിയുടേയും നിലപാട്.