സ്ത്രീകള്‍ക്ക് സൗജന്യയാത്ര വന്നതോടെ പെരുവഴിയിലായി കൊല്ലത്തെ സ്വകാര്യ ബസ് ഉടമകള്‍. യാത്രക്കാരില്ലാതെ നഷ്ടം സഹിച്ച് ഓടാന്‍ കഴിയില്ല .സൗജന്യയാത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ സബ്സിഡി നല്‍കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. പ്രിയദര്‍ശിനി സൗജന്യയാത്ര ഹിറ്റാണ്, എന്നാല്‍ ശോകമാണ് സ്വകാര്യ ബസുകളുടെ അവസ്ഥ. സൗജന്യയാത്രാ ബസുകള്‍ക്ക് കാത്തുനില്‍ക്കുന്നതോടെ പല സ്വകാര്യബസുകളും കാലിയായാണ് സര്‍വീസ് നടത്തുന്നത്.
സംസ്ഥാനത്ത് സ്വകാര്യബസുകളും കെ.എസ്.ആര്‍.ടി.സി നഗര ഗ്രാമ വ്യത്യാസമില്ലാതെ ഒരേ പോലെ സര്‍വീസ് നടത്തുന്ന ജില്ലയാണ് കൊല്ലം. നഗരത്തില്‍ മാത്രം സര്‍വീസ് നടത്തുന്നത് 44 ഓര്‍ഡിനറി ബസുകള്‍ നടത്തുമ്പോള്‍ സ്വകാര്യ ബസുകള്‍ 53 ഉം നടത്തുന്നു . അതായത് എല്ലാ സ്വകാര്യ ബസുകളുടേയും മുന്നിലോ പിന്നിലോ ഒരു സൗജന്യയാത്ര ബസുണ്ടാകും. സ്ത്രീകള്‍ക്ക് സൗജന്യ യാത്രയായതിനാല്‍ കുടുംബമായി വരുന്നവരും ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് കെ.എസ്.ആര്‍.ടി.സി യെ തന്നെയാണ്.
സൗജന്യയാത്ര വന്നതോടെ സ്ഥിരം യാത്രക്കാരരെ പോലും നഷ്ടപ്പെട്ടെന്നു ജീവനക്കാരും പറയുന്നു സര്‍ക്കാരില്‍ നിന്നു അടിയന്തര പരിഹാര മാര്‍ഗം ഉണ്ടായില്ലെങ്കില്‍ നിരത്തുകളില്‍ നിന്നും സ്വകാര്യ ബസുകള്‍ അപ്രത്യക്ഷമാകുമെന്നു ഉറപ്പ്