TAGS

കൊല്ലത്ത് രണ്ടു കായിക വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സായിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ കോച്ച് അനില്‍കുമാര്‍. മാനസിക പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് 4 വര്‍ഷം മുന്‍പ് താനും പരിശീലക പദവി രാജിവെച്ച് പോയത്. മരണം അന്വേഷിക്കണമെന്നു സിപിഎം ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.

പ്ലസ്ടു , എസ്.എസ്.എല്‍സി വിദ്യാര്‍ഥിനികളാണ് കഴിഞ്ഞ ദിവസം രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തിന്‍റെ ഞെട്ടലില്‍ നിന്നു സഹപാഠികള്‍ ഇതുവരെയും മുക്തരായിട്ടില്ല.നാളത്തെ കായിക താരമായി വളരേണ്ട വിദ്യാര്‍ഥിനികളുടെ മരണത്തില്‍ അധ്യാപകരും പ്രയാസത്തിലാണ്. അതിനിടയിലാണ് മുന്‍ കോച്ച് ആരോപണവുമായി രംഗത്തെത്തിയത്. 2013 മുതല്‍   2023 വരെ കോച്ചായിരുന്ന അനില്‍ പിന്നീട് സായിയിലെ മറ്റു ഉദ്യോഗസ്ഥരുമായി യോജിച്ച് പോകാന്‍  കഴിയാതെ രാജിവെയ്ക്കുകയായിരുന്നു .  100 മീറ്റര്‍ ദേശീയ ചാമ്പ്യനായിരുന്നു അനില്‍കുമാര്‍ 

സ്പോര്‍ട്സ് ഹോസ്റ്റലില്‍ രണ്ടു കായിക വിദ്യാര്‍ഥിനികള്‍ തൂങ്ങിമരിച്ചതില്‍ അന്വേഷണം നടത്തണമെന്നു സിപിഎം ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.  മരണകാരണം കണ്ടെത്താന്‍ സമഗ്രാന്വേഷണമാണ് ആവശ്യം.  

ENGLISH SUMMARY:

The suicide of two teenage female athletes at the SAI (Sports Authority of India) hostel in Kollam has sparked a major controversy following serious allegations by former coach Anilkumar. Anilkumar, a former 100m national champion, claimed that he resigned four years ago due to unbearable mental harassment from officials, suggesting a toxic environment. The CPI(M) district committee has demanded a comprehensive investigation into the deaths of the Plus Two and SSLC students. While fellow students and teachers remain in shock, the pressure is mounting on authorities to uncover the true cause behind this tragedy.