കടമ്പാട്ടുകോണം– തമിഴ് നാട് ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കായി സ്ഥലമേറ്റെടുത്തിട്ടും നഷ്ടപരിഹാരം നല്‍കാത്തതോടെ വിവാഹം മുതല്‍ ഉപരിപഠനം വരെ മുടങ്ങിയ കുടുംബങ്ങളുണ്ട്. ഏറ്റെടുത്ത സ്ഥലത്തുള്ള വീട് പുതുക്കി പണിയാനും താമസിക്കാനും കഴിയാത്ത അവസ്ഥയില്‍. സ്ഥലം വില്‍ക്കാനാകാതെ ചികില്‍സ മുടങ്ങിയവരുമുണ്ട് ഇക്കൂട്ടത്തില്‍
സ്വന്തം സ്ഥലത്തു നിന്നിട്ടും സ്വന്തമാണെന്നു ഉറപ്പു പറയാന്‍ കഴിയാത്തവരാണ് കടമ്പാട്ടുക്കോണം–തമിഴ്നാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി സ്ഥലം വിട്ടു നല്‍കിയവര്‍. സ്ഥലത്തിന്‍റെ രേഖകളെല്ലാം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കയ്യിലാണ്. വന്നുപെട്ട ദുരവസ്ഥയില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ജനം.
പറഞ്ഞു മടുത്തവര്‍ എല്ലാരും കൂടി ദേശീയ പാത അതോറിറ്റി ഓഫിസിനു മുന്നിലേക്ക് സമരം ചെയ്യാനൊരുങ്ങുകയാണ്. ആര്‍ക്കും എതിരായല്ല, അവര്‍ക്ക് ജീവിക്കാനാണ് ഈ സമരം.