പുതിയ കാലത്ത് പോസ്റ്ററുകളിലെ പ്രിന്റുകളിൽ വരെ വ്യത്യസ്തത തേടുകയാണ് സ്ഥാനാർഥികൾ. മാഗസിൻ കവർ പേജിന് സമാനമായതും ഇരുണ്ട നിറങ്ങളിലെ ക്ലോത്ത് പ്രിന്റുകൾക്കുമാണ് ഡിമാൻഡ്. ട്രെൻഡിനൊപ്പം ചേരുന്ന ഡിസൈനുകളൊരുക്കാൻ ഡിസൈനേഴ്സും അക്ഷീണ പരിശ്രമത്തിലാണ്. കൊല്ലം കണ്ണമത്തെ ഒരു ഫ്ലക്സ് കടയിലേക്ക് പോയി വരാം.
ഡിസൈനും ഫോണ്ടും വരെ കണ്ടുവെച്ചിട്ടാണ് സ്ഥാനാർഥികളിൽ പലരുമെത്തുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ തന്നെ പോസ്റ്ററുകളും പ്രിന്റുകളും ഉയരണം. വ്യത്യസ്തമായ ഔട്ട് ലുക്കും വാചകങ്ങളും തേടുന്നതിൽ ഇടതു വലത് വ്യത്യാസമില്ല.
ചുരുങ്ങിയ നേരത്തിനുള്ളിൽ പരമാവധി പ്രിന്റുകൾ നിർമ്മിക്കുന്നതിലാണ് ശ്രദ്ധ. ക്ലോത്ത് പ്രിന്റിങ്ങിന് ചതുരശ്രയടിക്ക് 30 മുതൽ 35 രൂപ വരെ വരും. ഭിത്തിയിൽ ഒട്ടിക്കുന്ന പോസ്റ്ററുകൾക്ക് ഒരെണ്ണത്തിന് ആറുരൂപ മുതൽ 12 രൂപ വരെ വിലയുണ്ട്.