സി.എസ്.ഐ. സഭയുടെ കൊല്ലം–കൊട്ടാരക്കര മഹായിടവക ബിഷപ്പായി റവറന്‍റ്  ജോസ് ജോര്‍ജിന്‍റെ സ്ഥാനാരോഹണം ഇന്ന്. സ്ഥാനാരോഹണ ശിശ്രൂഷകള്‍ മോഡറേറ്ററുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊല്ലം സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലില്‍ നടക്കും.

​കൊല്ലം–കൊട്ടാരക്കര മഹായിടവകയുടെ രണ്ടാമത്തെ ഇടയനാണ് റവ.ജോസ് ജോര്‍ജ്. സ്ഥാനമൊഴിഞ്ഞ ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജിന്‍റെ പിന്‍ഗാമിയാണ്. കൊല്ലം ആയൂര്‍ അസുരമംഗലം ഇടവകാംഗമായ റവ.ജോസ് ജോര്‍ജ് കൊല്ലം കത്തീഡ്രല്‍ വികാരിയും മഹായിടവക വൈദിക സെക്രട്ടറിയുമാണ്. കണ്ണാമൂല സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി 2006 ലാണ് വൈദികനായത്. കൊല്ലം–കൊട്ടാരക്കര മഹായിടവക ബിഷപ്പ് കൊല്ലം സി.എസ്.ഐ ക്രൈസ്റ്റ് ക്തതീഡ്രലില്‍ രാവിലെയാണ് ചടങ്ങ് നടക്കുക.

ENGLISH SUMMARY:

Rev. Jose George will be consecrated today as the Bishop of the Kollam–Kottarakkara Diocese of the CSI Church. The installation service will be held at the CSI Christ Cathedral, Kollam, under the leadership of the Moderator. He succeeds Bishop Dr. Umman George.