പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മകളുടെ ചൂളം വിളിക്ക് ഇന്നു 37 വയസ് . ബെഗംളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോയ ഐലന്‍ഡ് എക്സ്പ്രസിന്‍റെ 10 കോച്ചുകള്‍ പെരുമണ്‍ പാലത്തില്‍ നിന്നും അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു. 1988 ജൂലൈ 8 നാണ് 105 പേര്‍ മരിക്കാനിടയായ ട്രെയിന്‍ ദുരന്തമുണ്ടായത്.
സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമണ്‍ ദുരന്തത്തില്‍ 105 പേര്‍ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാരും സനദ്ധ സംഘടനകളും ജീവന്‍ പണയം വെച്ച് നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് അപകടത്തില്‍ പെട്ട ഒട്ടേറെ പേരെ രക്ഷിക്കാന്‍ കഴിഞ്ഞത്. അന്നത്തെ അപകടവും രക്ഷാ പ്രവര്‍ത്തനങ്ങളുമെല്ലാം ഇന്നലെയെന്നത് പോലെ ഇവിടെയുള്ള പരിസര വാസികള്‍ ഓര്‍ക്കുന്നുണ്ട്.
ദുരന്തത്തിനു കാരണം ചുഴലിക്കാറ്റെന്നായിരുന്നു റെയില്‍വേയുടെ കണ്ടെത്തല്‍ . ഇന്നും അതു തര്‍ക്ക വിഷയമായി നില്‍ക്കുന്നു.
ENGLISH SUMMARY:
Today marks the 37th anniversary of the Perumon train disaster, one of the deadliest railway accidents in Kerala's history. On July 8, 1988, ten coaches of the Island Express, en route from Bengaluru to Thiruvananthapuram, plunged into the Ashtamudi Lake from the Perumon bridge. The tragedy claimed 105 lives and injured over 200 people. Local residents and volunteer organizations conducted heroic rescue efforts, saving many lives. While the Railways concluded that a cyclone caused the disaster, this finding remains a subject of ongoing debate.