കൊല്ലം കടയ്ക്കലില്‍ ഉദ്ഘാടനം ചെയ്ത വാതകശ്മശാനം പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നു മാസം. കഴിഞ്ഞ ഡിസംബറിലാണ് ശ്മശാനത്തിന്‍റെ ഉദ്ഘാടനം നടന്നത്. രണ്ടു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ശ്മശാനമാണ് പ്രവര്‍ത്തനം നിലച്ചത്.
ഡിസംബറില്‍ പ്രവര്‍ത്തനോദ്ഘാടനം നടന്നെങ്കിലും പ്രവര്‍ത്തിച്ചത് വളരെ കുറച്ചു നാള്‍ മാത്രം. ഉപകരണങ്ങളുടെ തകരാര്‍ ആണ് പലപ്പോഴും കാരണമായി പറഞ്ഞത്. വാങ്ങിയ ഉപകരണങ്ങള്‍ക്ക് വാറന്‍റിയില്ലേയെന്നു പലവട്ടം ചോദിച്ചെങ്കിലും പഞ്ചായത്ത് അധികാരികള്‍ കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല. നിലവാരം കുറഞ്ഞ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നു അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു.
മൂന്നു മാസത്തിനു മുന്‍പ് എന്നു തുറക്കുമെന്നു പോലും വ്യക്തമാക്കാതെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. രണ്ടു കോടി രൂപ ചെലവിട്ടാണ് ശ്മശാനം നിര്‍മിച്ചത്.,.കടയ്ക്കല്‍ പഞ്ചായത്തിനു സമീപത്തുള്ള നാലു പഞ്ചായത്തുകള്‍ക്കു കൂടി ഉപകാരപ്രദമാകുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം
വിജിലന്‍സ് അന്വേഷണാവശ്യവും നാട്ടുകാര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. പൊതുപണം ധൂര്‍ത്തടിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടു വരണമെന്നാണ് ഇവരുടെ ആവശ്യം.