അവഗണനയില്‍ കൊല്ലം പുനലൂരിലെ തൂക്കുപാലം. കല്ലടയാറിന്‍റെ ഇരു കരകളേയും ബന്ധിപ്പിക്കുന്ന പാലത്തിനു നാനൂറ് അടി നീളമാണുള്ളത്.രാജ്യത്തെ തന്നെ ഏറ്റവും പ്രത്യേകതയുള്ള തൂക്കുപാലം കാണാന്‍ നൂറു കണക്കിനു സഞ്ചാരികളാണ് ദിനവുമെത്തുന്നത്.
പുനലൂരുകാരുടെ അഭിമാനവും സഞ്ചാരികള്‍ക്ക് കൗതുകവുമാണ് തൂക്കുപാലം. നഗര മധ്യത്തിലുള്ള പാലം നിര്‍മിച്ചത് 1877 ല്‍. ഈ പാലം നിലവില്‍ സംരക്ഷിത സ്മാരകമാണ്. പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ള പാലത്തില്‍ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളത്. പാലത്തിന്‍റെ ഇരു വശങ്ങളിലും ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും കാലപ്പഴക്കത്താല്‍ ഇവ തകര്‍ച്ചയുടെ വക്കിലാണ്. ഇപ്പോള്‍ പാലത്തിന്‍റെ നടപ്പലകകള്‍ക്കും കേടുപാട് വന്നിട്ടുണ്ട്.
പുരാതന കാലത്തെ പൈതൃകങ്ങളിലൊന്നാണ് പാലം. ഇനിയും അവഗണന തുടര്‍ന്നാല്‍ പാലം തന്നെ ഇല്ലാതായേക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.