കൊല്ലം കടയ്ക്കലിൽ സപ്ലൈകോ ഗോഡൗണിൽ തിരിമറി നടത്തിയ ജീവനക്കാര്‍ക്ക് സസ്പെൻഷൻ. പച്ചരി, കുത്തരി എന്നിവയിൽ കുറവു കണ്ടെത്തിയതിനെ തുടർന്ന് നാല് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. സപ്ലൈകോ കൊട്ടാരക്കര താലൂക്ക് ഡിപ്പോയുടെ പരിധിയിലുള്ള കടയ്ക്കൽ ഗോഡൗണിലാണ് ജീവനക്കാർ വൻ ക്രമക്കേട് നടത്തിയത്.
ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ നടത്തിയ പരിശോധനയിൽ പച്ചരി , കുത്തരി എന്നിവയിൽ കുറവു വന്നതായി കണ്ടെത്തി.
ഓഫീസർ ഇൻ ചാർജും , സ്റ്റോക്ക് കസ്റ്റോഡിയനുമായ കെപി അരുൺകുമാർ, അസിസ്റ്റന്റ് സെയിൽസ്മാൻമാരായ ബിജു , ഷീബ , ഷീലാരാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പച്ചരിയിൽ 531 ക്വിൻ്റലിൻ്റെയും, കുത്തരിയിൽ 36 ക്വിൻ്റലിൻ്റെയും കുറവ് കണ്ടെത്തി. ചടയമംഗലം സൂപ്പർമാർക്കറ്റിലെ ഓഫിസർ ഇൻ ചാർജ് എസ് സുരേഷ് കുമാറിനാണ് ഗോഡൗണിന്‍റെ പകരം ചുമതല.