alappuzha-nell-vith

TOPICS COVERED

കൊയ്ത്ത് പൂർത്തിയായാലുടൻ നെല്ല് സംഭരണം എന്ന സർക്കാർ പ്രഖ്യാപനം കടലാസിലൊതുങ്ങി. സംഭരണം തടസ്സപ്പെട്ടതോടെ ആലപ്പുഴയിൽ കൊയ്ത്ത് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് റോഡരികിൽ കുട്ടിയിട്ടിരിക്കുക്കയാണ്.

തോട്ടപ്പള്ളി ആനന്ദേശ്വരം കിഴക്ക് മലയിൽതോട് പാടശേഖരത്തെ കർഷകരാണ് ദുരിതം പേറുന്നത്. 300 ഏക്കറുള്ള ഇവിടെ 210 ൽപ്പരം കർഷകരാണുള്ളത്. ഏക്കറിന് 45,00O രൂപയിലധികം ചെലവിട്ടാണ് കൃഷി ചെയ്തത്. പണയം വെച്ചും അമിത പലിശക്ക് പണമെടുത്തുമാണ് കർഷകർ കൃഷി പൂർത്തിയാക്കിയത്.

3 ഒരേക്കറിന് 2 ക്വിൻ്റലോളം വിളവും ലഭിച്ചിരുന്നു. കൊയ്ത്ത് പൂർത്തിയായ ശേഷം 4 മില്ലുകൾ നെല്ല് നോക്കാനായി എത്തിയിരുന്നു. സംഭരണം തടസ്സപ്പെട്ടതോടെ ഏതാണ്ട് അമ്പതിനായിരം ക്വിൻ്റലോളം നെല്ലാണ് കെട്ടിക്കിടക്കുന്നത്.

നെല്ല് റോഡിൻ്റെ ഇരുവശത്തും പാട ശേഖരത്തിൻ്റെ വരമ്പത്തുമായാണ് കൂട്ടിയിട്ടിരിക്കുകയാണ്. മഴ ശക്തമായതോടെ ഈ നെല്ലെല്ലാം നശിക്കുമെന്ന ആശങ്കയാണ് കർഷകർക്കുള്ളത്. അടിയന്തിരമായി ഇടപെട്ട് നെല്ല് സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം

ENGLISH SUMMARY:

Kerala paddy procurement crisis is causing severe distress among farmers in Alappuzha as harvested paddy remains piled up on roadsides.Malayala Manorama Online News reports that the delay in procurement combined with impending rains threatens to ruin thousands of quintals of grain.