ആലപ്പുഴ പുറക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് ഇനി 10 രൂപയ്ക്ക് ചായയും ലഘുഭക്ഷണവും ജ്യൂസും ലഭിക്കും. ആഴ്ചയിൽ രണ്ട് ദിവസമാണ് റിഫ്രഷ്മെന്റ് കേന്ദ്രത്തിന്റെ പ്രവർത്തനം.

ജീവിതശൈലി രോഗനിയന്ത്രണ ക്ലിനിക്കിനോട് അനുബന്ധിച്ചാണ് രോഗികൾക്കായി റിഫ്രഷ്മെന്റ് കേന്ദ്രം ആരംഭിച്ചത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 200ലേറെ രോഗികളാണ് ആശുപത്രിയിലെത്തുന്നത്. പ്രമേഹരോഗികളടക്കം നിരവധി പേർ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതിനാൽ ഭക്ഷണവും വെള്ളവും ലഭിക്കുന്നതിനുള്ള സൗകര്യമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

Read more: തിരുവനന്തപുരം മെട്രോ: സി.എം.പി പുതുക്കുന്നതിൽ കെ.എം.ആർ.എൽ നിലപാട് നിർണായകം ...

ആശുപത്രി പരിസരത്ത് കാന്റീൻ സൗകര്യമില്ലാത്തതിനാൽ രോഗികളും കൂട്ടിരിപ്പുകാരും നേരിട്ടിരുന്ന പ്രശ്നം പരിഹരിക്കാനാണ് ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചത്.

ആരോഗ്യകരമായ ലഘുഭക്ഷണങ്ങളാണ് റിഫ്രഷ്മെന്റ് കേന്ദ്രത്തിൽ ലഭ്യമാക്കുക. എണ്ണയിൽ വറുത്ത പലഹാരങ്ങൾ ഒഴിവാക്കി ആവിയിൽ പുഴുങ്ങിയ ഭക്ഷണം, ജ്യൂസ്, മുട്ട, ഷുഗർ ഫ്രീ ബിസ്ക്കറ്റ് തുടങ്ങിയവയാണ് നൽകുന്നത്.

സാധാരണക്കാരായ രോഗികൾക്ക് ഇവ പൂർണമായും സൗജന്യമായി നൽകുമെന്നും മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരൻ അറിയിച്ചു.

healthy-snacks-for-patients-alappuzha:

Alappuzha Purakkad Community Health Centre is now offering affordable refreshments for patients at just 10 rupees, including tea, snacks, and juices. This initiative aims to provide healthy and budget-friendly options for individuals seeking treatment and their companions.