വികസിത കേരളത്തിൽ ഇങ്ങനെയും ചില യാഥാർഥ്യങ്ങളുണ്ട്.  ആലപ്പുഴ കരുവാറ്റയിൽ പുറം ലോകത്തെത്താൻ വഴിയില്ലാതെ പാടവരമ്പിൽ താമസിക്കുന്ന 35 കുടുംബങ്ങൾ. കരുവാറ്റ  കൊപ്പാറ പാലത്തിന് സമീപം വാഴങ്കരി, പുളിമ്പേക്കരി, വെള്ളുക്കരി പാടശേഖരങ്ങളുടെ പുറംബണ്ടിൽ ആണ് പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്നത്. നടക്കാനുണ്ടായിരുന്ന സ്ഥലം അച്ചൻ കോവിലാറിന്‍റെ ഓളങ്ങളിൽപ്പെട്ട് തകർന്നു. 

കരുവാറ്റ നാലാം വാർഡിൽ വാഴങ്കേരി, വെള്ളുക്കരി, പുളിമ്പേക്കരി പാടവരമ്പത്താണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരടക്കം 35 കുടുംബങ്ങൾ. കൊപ്പാറ പാലം വന്നതിനു ശേഷം പുറംബണ്ട് ഇടിഞ്ഞ് അച്ചൻകോവിലാറ്റിലേക്ക് താഴ്ന്നതോടെ ഇവരുടെ വഴി ഇല്ലാതായി

രോഗം വന്നാൽ ആൾക്കാരെ കസേരയിൽ ഇരുത്തി ചുമന്ന് റോഡിലെണിക്കണം. പുറംബണ്ട് ഇല്ലാത്തതിനാൽ കൃഷിക്കും ബുദ്ധിമുട്ടാണ്. ഉപ്പുവെള്ളം കയറി കൃഷിനശിക്കുന്നു. 

2019 മുതൽ എല്ലാവർഷവും പുറംബണ്ട് നിർമാണത്തിന് ജലവിഭവ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കും. ബണ്ട് മാത്രം ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ. മന്ത്രി രമേശ് ചെന്നിത്തലയ്ക്കും  കലക്ടർക്കുമെല്ലാം പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:

Malayala Manorama Online News highlights the harsh realities in developed Kerala, where 35 families in Karuvatta, Alappuzha, are living without proper road access due to landslips into the Achankovil River. These marginalized communities face immense difficulties in accessing basic services and carrying out agricultural activities, despite repeated appeals to authorities.