ആലപ്പുഴ ജില്ലയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത എട്ടു പഞ്ചായത്തുകളില്‍ ആരു ഭരിക്കുമെന്നറിയാൻ കാത്തിരിപ്പ് നീളും. രണ്ട് പഞ്ചായത്തുകളിൽ BJP യുടെയോ SDPlയുടെയോ പിന്തുണയോടെ മാത്രമേ ഏത് മുന്നണിക്കും ഭരിക്കാനാവൂ. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫും യുഡിഎഫും തുല്യ നിലയിലാണ്.
ചേന്നംപള്ളിപ്പുറം, വള്ളികുന്നം, ചേപ്പാട്, ചെറിയനാട്, കരുവാറ്റ, താമരക്കുളം, പാലമേൽ, തകഴി പഞ്ചായത്തുകളിലാണ് ആരു ഭരിക്കും എന്നതിനെച്ചൊല്ലി അനിശ്ചിതത്വം. ചേന്നംപള്ളിപ്പുറം, തകഴി എന്നിവിടങ്ങളിൽ UDF ഉം എൻഡിഎയും ആണ് തുല്യനിലയിൽ . മറ്റ് ആറിടത്ത് LDF ഉം യുഡിഎഫുമാണ് ഒപ്പത്തിനൊപ്പം .15 അംഗങ്ങൾ ഉള്ള അരൂക്കുറ്റിയിൽ ഏഴ് സീറ്റ് എൽഡിഎഫിനും 6 സീറ്റ് UDF നും ഓരോന്ന് വീതം SDPI യ്ക്കും BJP യ്ക്കുമാണ്. ഇവർ ഇരുവരും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നില്ലെങ്കിൽ കേവല ഭൂരിപക്ഷത്തിന് എട്ട് വോട്ട് വേണം. സ്വതന്ത്രരെയോ മറ്റു പാർട്ടികളിൽ നിന്ന് ജയിച്ചവരെയോ ഒപ്പം കൂട്ടി ഭരണം പിടിക്കാൻ മുന്നണികൾ ശ്രമിക്കുന്നുണ്ട്. UDFനും LDF നു o 7 വീതം സീറ്റുള്ള താമരക്കുളത്ത് ഒരു സീറ്റ് SDPl ക്കുണ്ട്. ഇവരുടെ പിന്തുണ വേണ്ടെന്ന് രണ്ടു മുന്നണികളും പറയുന്നു തുല്യനിലയുള്ള തദ്ദേശസ്ഥാപനങ്ങളിൽ വർഗീയ ശക്തികളുമായി ചേർന്ന് ഭരണം പിടിക്കില്ലെന്ന് CPM വ്യക്തമാക്കി.
ഈ മാസം 21 ന് അംഗങ്ങളുടെ സത്യ പ്രതിജ്ഞയ്ക്ക് ശേഷമുള്ള ദിവസങ്ങളിലാണ് അധ്യക്ഷ - ഉപാധ്യക്ഷസ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ് . മൂന്നു മുന്നണികൾക്കും മൽസരിക്കാം. കുറഞ്ഞ വോട്ട് നേടുന്നവരെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തുമ്പോഴും തുല്യനില വന്നാൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ 6 വീതം സീറ്റുകളാണ് LDFനും യുഡിഎഫിനും. രണ്ടെണ്ണം NDA യ്ക്കുമാണ്.