ആലപ്പുഴയിൽ വൈദ്യുതി ഇല്ലാതെ, ടാർപോളിൻ കെട്ടിമറച്ച ഷെഡിൽ കഴിഞ്ഞിട്ടും സർക്കാരിന്‍റെ അതി ദരിദ്രപട്ടികയിൽ പെടാത്ത കുടുംബത്തിന് വീട്ടിൽ സോളാർ വൈദ്യുതി എത്തി. മനോരമ ന്യൂസ് വാർത്ത കണ്ട മട്ടാഞ്ചേരി സ്വദേശി മുകേഷ് ജയിൻ ആണ് സുഹൃത്തുക്കളുമായെത്തി ആര്യാട് പഞ്ചായത്തിലെ വെളിയിൽവീട്ടിൽ ഷാജിയും മിനിയും കഴിയുന്ന ഷെഡിൽ വെളിച്ചം പകർന്നത്. മെഴുകുതിരി വെട്ടത്തിലാണ് ഷാജിയും മിനിയും രാത്രി വീട്ടിൽ കഴിഞ്ഞിരുന്നത്.